
കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യാ കപ്പിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അന്ത്യമില്ലാതെ തുടരുകയാണ്. പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും കിരീടം ഇതുവരെ ഇന്ത്യയുടെ കയ്യിലെത്തിയിട്ടില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്വിയില് നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടില്‍ ഇന്ത്യന്‍ ടീം ഉറച്ചുനിന്നിരുന്നു. നിലപാടില്‍ നിന്നും ഇന്ത്യന്‍ ടീം മാറാതിരുന്നതോടെ നഖ്വി ട്രോഫിയുമായി കളം വിട്ടു. ഇതോടെ ഇന്ത്യ ട്രോഫി ഇല്ലാതെ തന്നെ വിജയാഘോഷം തുടങ്ങി.
ഇപ്പോഴിതാ ട്രോഫിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ പ്രതികരണങ്ങളാണ് വൈറലാവുന്നത്. ഷാര്‍ജ സക്സസ് പോയന്റ് കോളേജില്‍ നല്കിയ സ്വീകരണത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് സഞ്ജുവിന് മുന്നില്‍ ഏഷ്യാ കപ്പ് ട്രോഫിയെ കുറിച്ചുള്ള ചോദ്യം ഉയര്‍ന്നത്. ചിരിപ്പിച്ചുകൊണ്ടായിരുന്നു സഞ്ജു മറുപടി പറഞ്ഞത്.
കപ്പ് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്ക്കുന്നുണ്ടല്ലോയെന്നായിരുന്നു ചോദ്യം. കപ്പ് കിട്ടിയോ ഇല്ലേ? എന്താണ് അവിടെ സംഭവിച്ചത് എന്ന ചോദ്യത്തിന് അത് ചേട്ടനല്ലേ അറിയുന്നതെന്നായിരുന്നു ചിരിച്ചുകൊണ്ട് സഞ്ജു മറുപടി പറഞ്ഞത്. എന്നെക്കാളും നിങ്ങള്‍ക്കല്ലേ അറിയുകയെന്നും പുറത്തുള്ളവരാണല്ലോ എല്ലാം കാണുന്നതെന്നും സഞ്ജു പറഞ്ഞു.
Content Highlights: Sanju Samson about Asia Cup trophy fiasco