കാസർകോട് അമ്പലത്തറയിൽ വൈദികൻ ജീവനൊടുക്കിയ നിലയിൽ

പള്ളിവകയിലുള്ള പഴയ കെട്ടിടത്തിന്റെ മുറിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്

dot image

കാസ‍ർകോട്: കാസർകോട് അമ്പലത്തറയിൽ വൈദികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ ആന്റണി ഉള്ളാട്ടിലാണ് മരിച്ചത്. പള്ളിവകയിലുള്ള പഴയ കെട്ടിടത്തിന്റെ മുറിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ആശ്രമത്തിൽ താമസിച്ചവരികയായിരുന്ന വൈദികനെ രാവിലെ കുർബാനയ്ക്ക് കാണാത്തതിനാൽ മുറിയിൽ നോക്കിയപ്പോൾ ഒരു കത്ത് ലഭിക്കുകയായിരുന്നു. വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്നാണ് കത്തിൽ എഴുതിയിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്.

Content Highlight : The priest was found dead on the temple floor in Kasaragod

dot image
To advertise here,contact us
dot image