

അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനെ തയ്യാറെടുപ്പിലാണ് ടീമുകൾ. എന്നാൽ ലോകകപ്പിനെ ചുറ്റിയുള്ള വിവാദങ്ങളും വിട്ട് മാറാതെ നിൽക്കുന്നുണ്ട്. ഐപിഎല്ലിൽ നിന്നും ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്‌മാന് വിലക്ക് നൽകിയതിന് ശേഷം ബംഗ്ലാദേശ് ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന് അറിയിച്ചിരുന്നു.
ഇപ്പോഴിതാ അസോസിയേഷൻ രാജ്യങ്ങളിൽ കളിക്കുന്ന പാകിസ്താൻ പൗരത്വമുള്ള കളിക്കാർക്കും ഇന്ത്യയിലേക്കുള്ള വിസ നിശേധിച്ചെന്ന വാർത്തകളുണ്ടായിരുന്നു. യുഎസ്എക്ക് വേണ്ടി കളിക്കുന്ന നാല് താരങ്ങൾക്കാണ് വിസ ലഭിക്കാത്തത് എന്നാണ് റിപ്പോർട്ടുകൾ.
പിന്നാലെ സിംബാബ്വെയും ലോകകപ്പിന് ഉണ്ടായേക്കില്ലെന്ന അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്. സിംബാബ്വെയുടെ ക്യാപ്റ്റൻ സിക്കന്ദർ റാസയ്ക്ക് ഇന്ത്യൻ വിസ തുടർച്ചയായി നിഷേധിക്കുപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാക് വംശജനായതിനാലാണ് താരത്തിന് ഇന്ത്യൻ എംബസി വിസ നൽകാത്തതെന്നാണ് വിവരം. ക്യാപ്റ്റന് വിസ ലഭിച്ചില്ലെങ്കിൽ ടീം ലോകകപ്പ് ബഹിഷ്‌കരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ.
എന്നാൽ ഇത് നിശേധിച്ചുകൊണ്ട് പ്രമുഖ മാധ്യമങ്ങളെല്ലാം രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താൻ വംശജരായ കളിക്കാരുടെ നടപടിക്രമങ്ങൾ സൂക്ഷമമായി നടക്കുകയാണെന്നും. അവരുടെ വിസകൾ ലഭിക്കാൻ കുറച്ച് ദിവസമെടുക്കുമെന്നും ആജ്തക് സീനിയർ മാനേജിങ് എഡിറ്റർ വിക്രാന്ത് ഗുപ്ത അറിയിച്ചു.
സിക്കന്ദർ റാസയെ ചുറ്റിപറ്റിയുള്ള അഭ്യൂഹങ്ങൾ വ്യാജമാണെന്ന് സിംബാബ്വെ ക്രിക്കറ്റ് പത്രപ്രവർത്തകൻ ആദം തിയോ എക്‌സിൽ കുറിച്ചു.
Content Highlights- fact check on Sikandar raza visa issue and Zimbabwe boycotting world