
കാസര്‍കോട്: കാസര്‍കോട് പുത്തിഗെ കൊക്കച്ചാലില്‍ എട്ട് വയസ്സുകാരന്‍ മുങ്ങിമരിച്ചു. പുത്തിഗെ സ്വദേശി സാദത്തിന്റെ മകന്‍ സുല്‍ത്താന്‍ ആണ് മരിച്ചത്. വീടിനടുത്തുള്ള തോടിനോട് ചേര്‍ന്നു നടക്കവേ അബദ്ധത്തില്‍ കാല്‍ വഴുതി സാദത്ത് വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
content highlights: Eight-year-old boy dies after slipping and falling into a canal