വീട്ടുകാര്‍ പെരുന്നാൾ വസ്ത്രങ്ങൾ എടുക്കാൻ പോയി; ഷെല്‍ഫിൻ്റെ പൂട്ട് പൊളിച്ച് 22 പവന്‍ സ്വര്‍ണം കവർന്നു

നെക്‌ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രെയ്‌സ്‌ലെറ്റ് എന്നിവയാണ് മോഷണം പോയത്

dot image

കാസര്‍ഗോഡ്: ചെറുവത്തൂരില്‍ വന്‍ കവര്‍ച്ച. വീടിന്റെ വാതില്‍ പൊളിച്ച് 22 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. ചെറുവത്തൂര്‍ മണിയാട്ട് ബാങ്കിന് സമീപം താമസിക്കുന്ന എം കെ ജസീലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. നെക്‌ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രെയ്‌സ്‌ലെറ്റ് എന്നിവയാണ് മോഷണം പോയത്. വെളളിയാഴ്ച്ച വൈകുന്നേരം 3.30-നും രാത്രി പത്തിനും ഇടയിലായിരുന്നു കവര്‍ച്ച നടന്നതെന്നാണ് റിപ്പോര്‍ട്ട്.

വീട്ടിലുളളവര്‍ പെരുന്നാളിന് ഡ്രസ് എടുക്കാനായി വീടു പൂട്ടി പയ്യന്നൂരിലേക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്. രാത്രി പത്തുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കിടപ്പുമുറിയിലെ ഷെല്‍ഫിന്റെ പൂട്ട് പൊട്ടിച്ചായിരുന്നു മോഷണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡുമടക്കം സ്ഥലത്തെത്തി.

Content Highlights: 22 pavan gold theft kasargod cheruvathur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us