

കണ്ണൂര്‍: ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കേസ് നല്‍കിയതില്‍ പ്രകോപിതനായി യുവാവ് ഭാര്യാമാതാവിന്റെ കാറിന്റെ ടയര്‍ കുത്തിക്കീറി. കണ്ണൂര്‍ പരിയാരത്താണ് സംഭവം. പെരിന്തട്ട സ്വദേശി ലീന സുകുമാരന്റെ കാറിനാണ് മരുമകന്‍ കേട് വരുത്തിയത്. ഓഫീസിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാര്‍. സംഭവത്തില്‍ പരിയാരം പൊലീസ് കേസെടുത്തു.
Content Highlights: kannur husband damages mother in law car tires over divorce case