പതിനായിരത്തിൽ തുടങ്ങി, അവസാനിച്ചത് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയിൽ; പാനൂരിൽ ലേലത്തിൽ തിളങ്ങി ആട്

പാനൂര്‍ ചെണ്ടയാട് കല്ലറക്കല്‍ ജുമാ മസ്ജിദിലാണ് നബിദിനാഘോഷത്തിന്റെ ഭാഗമായി ലേലം നടന്നത്

പതിനായിരത്തിൽ തുടങ്ങി, അവസാനിച്ചത് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയിൽ; പാനൂരിൽ ലേലത്തിൽ തിളങ്ങി ആട്
dot image

കണ്ണൂര്‍: പാനൂരില്‍ ആടിനെ ലേലത്തിലെടുത്തത് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയ്ക്ക്. പതിനായിരം രൂപയില്‍ തുടങ്ങിയ ലേലമാണ് ലക്ഷത്തില്‍ അവസാനിച്ചത്. പാനൂര്‍ ചെണ്ടയാട് കല്ലറക്കല്‍ ജുമാ മസ്ജിദിലാണ് നബിദിനാഘോഷത്തിന്റെ ഭാഗമായി ലേലം നടന്നത്.

മഹല്ലിലെ യുവാക്കളുടെ വാട്‌സ്ആപ്പ് കൂട്ടായ്മ 'കളിക്കൂട്ടുകാര്‍' ആണ് ആടിനെ സംഭാവന നല്‍കിയത്. മഹല്ല് നിവാസിയായ പുതിയവീട്ടില്‍ ആയിഷയ്ക്ക് വേണ്ടി പേരമകന്‍ ഇജാസ് ഇസ്മായിലാണ് ലേലത്തില്‍ ആടിനെ സ്വന്തമാക്കിയത്. പുത്തൂര്‍ മര്‍ക്കസ് അഗതി അനാഥ മന്ദിരത്തിന് ആടിനെ പിന്നീട് സംഭാവന നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കോഴിയെ 40,000 രൂപയ്ക്കാണ് വി പി മുക്ക് വാട്ട്‌സാപ് കൂട്ടായ്മ ലേലം വിളിച്ച് സ്വന്തമാക്കിയത്.

Content Highlights: panoor goat auction one lakh thirty thousand rupees

dot image
To advertise here,contact us
dot image