ചായക്ക് 13 രൂപ, കടിയ്ക്ക് 15 രൂപ; വിലകൂട്ടി കച്ചവടക്കാര്‍, വിഷയമായി, പ്രതിഷേധമായി, വിലകുറച്ചു

പുതിയ വില ശനിയാഴ്ച മുതല്‍ നിലവില്‍ വരും.

ചായക്ക് 13 രൂപ, കടിയ്ക്ക് 15 രൂപ; വിലകൂട്ടി കച്ചവടക്കാര്‍, വിഷയമായി, പ്രതിഷേധമായി, വിലകുറച്ചു
dot image

കണ്ണൂര്‍: ഇരിട്ടിയില്‍ ചായക്കും പലഹാരങ്ങള്‍ക്കും വര്‍ധിപ്പിച്ച വില കുറച്ചു. വിലകൂട്ടിയ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് വില കുറച്ചത്. പുതിയ വില ശനിയാഴ്ച മുതല്‍ നിലവില്‍ വരും.

ചായക്ക് 13 രൂപയും എല്ലാ പലഹാരങ്ങള്‍ക്കും 15 രൂപയുമാക്കിയാണ് വര്‍ധിപ്പിച്ചിരുന്നത്. മൂന്ന് രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് ഹോട്ടല്‍ ആന്‍ഡ് റസ്‌റന്റ് അസോസിയേഷന്‍ ഭാരവാഹികളുമായി യുവജന സംഘടനകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വില കുറയ്ക്കാനുള്ള തീരുമാനമുണ്ടായത്. ചായയുടെ വില 12 രൂപയായും പലഹാരങ്ങള്‍ക്ക് 13 രൂപയാക്കിയുമാണ് പുതുക്കി നിര്‍ണയിച്ചത്.

യുവജനസംഘടനകള്‍ക്കു വേണ്ടി ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് പി വി ബിനോയി, വൈസ് പ്രസിഡന്റ് എം നിഖിലേഷ്, യൂത്ത് കോണ്‍ഗ്രസ് ഇരിട്ടി മണ്ഡലം പ്രസിഡന്റ് സി കെ അര്‍ജുന്‍, ബിജെപി ഇരിട്ടി മണ്ഡലം ജന. സെക്രട്ടറി പ്രശോഭ് എന്നിവര്‍ ഹോട്ടല്‍ റസ്റ്ററന്റ് അസോസിയേഷന്‍ ജില്ലാ രക്ഷാധികാരി ഇബ്രാഹിം ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് എഴുത്തന്‍ രാമകൃഷ്ണന്‍, യൂണിറ്റ് പ്രസിഡന്റ് വി വി ജാഫര്‍, പ്രവീണ്‍, സജിത്ത് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് വില കുറച്ചത്.

Content Highlights: The increased prices of tea and sweets in Iritty have been reduced

dot image
To advertise here,contact us
dot image