കടലിൽ പാചകത്തിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിച്ചു; മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്

ബേപ്പൂരിൽനിന്ന് മീൻപിടിത്തത്തിനായി എത്തിയ ബോട്ടിലെ തൊഴിലാളിയാണ് ഇയാൾ. ബോട്ടിൽ പാചകം ചെയ്യുന്നതിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു.

കടലിൽ പാചകത്തിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിച്ചു; മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്
dot image

പരിയാരം : കടലിൽ വച്ച് പാചകത്തിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തെലങ്കാന സ്വദേശി മെദാഹരിയറിനാണ് (32) പരിക്കേറ്റത്. ബേപ്പൂരിൽനിന്ന് മീൻപിടിത്തത്തിനായി എത്തിയ ബോട്ടിലെ തൊഴിലാളിയാണ് ഇയാൾ. ബോട്ടിൽ പാചകം ചെയ്യുന്നതിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏഴിമലയ്ക്ക് സമീപം പുറംകടലിൽ ആണ് സംഭവം. ഉടൻതന്നെ കണ്ണൂരിലെ എ കെ ജി ആശുപത്രിയിലും തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിലും എത്തിച്ചു. നില ഗുരുതരമായതിനാൽ പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

dot image
To advertise here,contact us
dot image