ഇടുക്കി കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് വീണു; ജീവനൊടുക്കാനുളള ശ്രമമെന്ന് സംശയം

ആഴമേറിയ കൊക്കയായതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ് എന്നാണ് സമീപവാസികൾ പറയുന്നത്

ഇടുക്കി കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് വീണു; ജീവനൊടുക്കാനുളള ശ്രമമെന്ന് സംശയം
dot image

ഇടുക്കി: ഇടുക്കി കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് വീണു. ചെന്നൈ സ്വദേശി കാര്‍ത്തിക് ആണ് അപകടത്തില്‍ പെട്ടത്. കൊളുക്കുമല സിംഹപാറയിലാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നുളള വിനോദസഞ്ചാരികള്‍ക്ക് ഒപ്പമാണ് കാര്‍ത്തിക് കൊളുക്കുമലയില്‍ എത്തിയത്. ആത്മഹത്യാ ശ്രമമാണോ എന്ന് സംശയമുണ്ട്. ആഴമേറിയ കൊക്കയായതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ് എന്നാണ് സമീപവാസികളും പൊലീസും പറയുന്നത്.

ഇന്നലെയാണ് കാര്‍ത്തിക്കും സുഹൃത്തുക്കളും കൊളുക്കുമലയിലേക്ക് എത്തിയത്. ഇന്ന് രാവിലെ സംഘം സിംഹപ്പാറയിലേക്ക് എത്തി. പാറയില്‍ കയറി നില്‍ക്കുന്നതിനിടെ കാര്‍ത്തിക് താഴേയ്ക്ക് വീഴുകയായിരുന്നു. തല കറങ്ങി വീണതാണെന്നും ആത്മഹത്യാ ശ്രമമാണെന്നും ഈ സമയം സമീപത്തുണ്ടായിരുന്നവര്‍ പറയുന്നുണ്ട്.

ഒരുമാസം മുന്‍പ് ഇതേ സ്ഥലത്ത് തന്നെ മറ്റൊരു യുവാവും കൊക്കയിലേക്ക് വീണിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ തമിഴ്‌നാട്ടില്‍ നിന്നുളള ഫയര്‍ഫോഴ്‌സും ശാന്തന്‍പാറയില്‍ നിന്നുളള പൊലീസും രാജാക്കാട് ഫയര്‍ഫോഴ്‌സും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവരെത്തിയതിന് ശേഷമാകും രക്ഷാപ്രവർത്തനം ആരംഭിക്കുക.

Content Highlights: Youth Falls Into Deep Gorge in Kolukkumalai; Self Killing Attempt Suspected

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us