കോഴിക്കോട് പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് വീട്ടമയ്ക്ക് ദാരുണാന്ത്യം

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

dot image

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് വീട്ടമ്മയ്ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. തോടന്നൂര്‍ സ്വദേശി ഉഷ ആശാരക്കണ്ടിയാണ് മരിച്ചത്. മുറ്റം അടിച്ചുവാരുന്നതിനിടെ രാവിലെ 6.30ഓടെയായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇവരുടെ വീടിനടുത്തുള്ള മരം കടപുഴകി വീണിരുന്നു. ആ സമയത്താണ് വൈദ്യുതി ലൈന്‍ പൊട്ടി വീട്ടുമുറ്റത്തേക്ക് വീണത്. ഇതറിയാതെ വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ ഉഷയ്ക്ക് ഷോക്കേൽക്കുകയായിരുന്നു.

Content Highlight; housewife dies after being electrocuted by a fallen power line in Kozhikode

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us