
തൊടുപുഴ: ഇടുക്കിയിൽ സ്കൂൾ പരിസരത്ത് പെപ്പർ സ്പ്രേ പ്രയോഗിച്ച് ഹയർസെക്കൻഡറി വിദ്യാർത്ഥി. ബൈസൺവാലി ഗവൺമെന്റ് സ്കൂളിനു സമീപമാണ് പെപ്പർസ്പ്രേ പ്രയോഗത്തിൽ പത്തോളം വിദ്യാർത്ഥികൾ ആശുപത്രിയിലായത്. മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയ മാതാപിതാക്കൾക്ക് നേരെയാണ് വിദ്യാർത്ഥി സ്‌പ്രേ അടിച്ചത്. ഇതിനിടെ വിദ്യാർത്ഥികളുടെ മുഖത്തും പെപ്പർ സ്പ്രേ പതിക്കുകയായിരുന്നു. ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Student use pepper spray on school premises in Idukki