വാടക വീട്ടിൽ കഴിയവേ അടുത്ത വീട്ടിലെ യുവാവുമായി ബന്ധം, എതിർത്ത മകളെ കൊന്നു; അമ്മയ്ക്കും കാമുകനും ജീവപര്യന്തം

മഞ്ജുഷയുടെ മകൾ മീരയെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്

വാടക വീട്ടിൽ കഴിയവേ അടുത്ത വീട്ടിലെ യുവാവുമായി ബന്ധം, എതിർത്ത മകളെ കൊന്നു; അമ്മയ്ക്കും കാമുകനും ജീവപര്യന്തം
dot image

കൊച്ചി : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ലഭിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരി വെച്ചു. മകളെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവർക്കും ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചിരുന്ന മീര(16)യെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്.

കൊച്ചിയിൽ വാടക വീട്ടിൽ കഴിയവേ അടുത്ത വീട്ടിലെ അനീഷുമായി മഞ്ജുഷ അടുപ്പത്തിലാവുകയും മകൾ അതിനെ എതിർക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് മീരയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്.

രണ്ടാം പ്രതിയായ അമ്മ മഞ്ജുഷയ്ക്കും ഇവരുടെ കാമുകനും ഒന്നാം പ്രതിയുമായ കരിപ്പൂര്‍ കാരാന്തല കുരിശടിയിലെ അനീഷിനും തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇപ്പോൾ ശരി വെച്ചത്. ഇരുവരും സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ നല്‍കിയ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി.

Content Highlight : The High Court has upheld the life imprisonment sentence awarded to a mother and her lover in the case of the murder of a Plus One student (their daughter).

dot image
To advertise here,contact us
dot image