

അബുദാബിയിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുസഫയിലെ പുതിയ അഞ്ച് സെക്ടറുകളില്‍ കൂടി പെയ്ഡ് പാർക്കിങ് സംവിധാനം പ്രാബല്യത്തില്‍ വന്നു. മുസഫയിലെ എം-7, എം-8, എം-9, എം-14, എം-15 എന്നീ സെക്ടറുകളിലാണ് പുതുതായി പാർക്കിങ് ഫീസ് ഏര്‍പ്പെടുത്തിയത്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക പാര്‍ക്കിംഗ് ഇടങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മണിക്കൂറിന് രണ്ട് ദിര്‍ഹമാണ് നിരക്ക്. ദര്‍ബ്, ടാം എന്നീ ആപ്പുകള്‍ വഴിയോ, എസ്എംഎസ് വഴിയോ, പാർക്കിങ് മെഷീനുകള്‍ വഴിയോ ഫീസ് അടക്കാന്‍ കഴിയും. മുസഫയിലെ വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാനും റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കാനുമാണ് പുതിയ നീക്കം. തിരക്കേറിയ വാണിജ്യ-വ്യാവസായിക മേഖലകളില്‍ വാഹനങ്ങള്‍ ക്രമരഹിതമായി പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാനും സന്ദര്‍ശകര്‍ക്കും ബിസിനസുകാര്‍ക്കും പാർക്കിങ് എളുപ്പമാക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Abu Dhabi has introduced a paid parking system across five additional sectors, expanding regulated parking zones to improve traffic management and urban planning.