'ധോണിയെ കൈകാര്യം ചെയ്യുന്നതില്‍ ടീം മാനേജ്‌മെന്റിന് വീഴ്ച്ച പറ്റി; കടുത്ത വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുഖമാണ് ആരാധകരുടെ സ്വന്തം തലയായ എം എസ് ധോണി. എന്നാല്‍ സീസണിന്റെ തുടക്കത്തിന് തന്നെ പരിക്കേറ്റതിന് പിന്നാലെ ധോണിക്ക് ഇതുവരെ കളിക്കളത്തിൽ ഇറങ്ങാനായിട്ടില്ല

'ധോണിയെ കൈകാര്യം ചെയ്യുന്നതില്‍ ടീം മാനേജ്‌മെന്റിന് വീഴ്ച്ച പറ്റി; കടുത്ത വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍
dot image

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. 'ധോണിയെ കൈകാര്യം ചെയ്യുന്നതില്‍ ടീം മാനേജ്‌മെന്റിന് വന്ന വീഴ്ചയാണ് ഇപ്പോഴത്തെ ടീമിലെ പ്രതിസന്ധികള്‍ക്ക് കാരണം', മഞ്ജരേക്കര്‍ വ്യക്തമാക്കി. ആറ് മത്സരങ്ങളിൽ നാലിലും തോറ്റ ചെന്നൈ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനാവാതെ കിതയ്ക്കുകയാണെന്നും ഇതിന്റെ ഉത്തരവാദികള്‍ ടീം മാനേജ്‌മെന്റ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമിത ആരാധന കാരണം എം എസ് ധോണിയുടെ കാര്യത്തില്‍ ടീം മാനേജ്‌മെന്റിന് ഒരു തീരുമാനത്തിലെത്താൻ കഴിയുന്നില്ല. ധോണി കളിക്കുമോ? കളിക്കുകയാണെങ്കിൽ ഏത് പൊസിഷനില്‍ കളിക്കും? ധോണി തിരിച്ചെത്തുമ്പോള്‍ ആരെ പുറത്തിരുത്തും? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കൊന്നും ഇതുവരെ ഉത്തരമായിട്ടില്ല. എം എസ് ധോണിയുടെ പാരമ്പര്യം നിലവിലെ നായകനായ റുതുരാജ് ഗെയ്ക്‌വാദിന് ബാധ്യതയാണ്. മാത്രമല്ല സിഎസ്കെ ആരാധകരുടെ പൂര്‍ണ പിന്തുണയും താരത്തിന് ലഭിക്കുന്നില്ല. നായകപദവി ഏൽക്കും മുന്‍പ് താരം നടത്തിയ പ്രകടനം ഇപ്പോൾ തുടരാന്‍ കഴിയാത്തത് ഈ സമ്മർദ്ദം മൂലാമാണെന്നും മഞ്ജരേക്കര്‍ ചൂണ്ടികാട്ടുന്നു. ഈ സീസണിൽ താരം കളിച്ച ആറ് കളിയില്‍ നിന്ന് നേിടയത് 82 റണ്‍സ് മാത്രമാണ്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുഖമാണ് ആരാധകരുടെ സ്വന്തം തലയായ എം എസ് ധോണി. എന്നാല്‍ സീസണിന്റെ തുടക്കത്തിന് തന്നെ പരിക്കേറ്റതിന് പിന്നാലെ ധോണിക്ക് ഇതുവരെ കളിക്കളത്തിൽ ഇറങ്ങാനായിട്ടില്ല. ചെന്നൈയെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ ധോണി എന്ന് കളിക്കളത്തിലേക്ക് തിരികെ എത്തുമെന്നതിൽ ഇതുവരെ കൃത്യമായൊരു വ്യക്തതയായിട്ടില്ല.

Content highlight: Sanjay Manjrekar criticizes CSK Management over MS Dhoni handling in IPL 2026

dot image
To advertise here,contact us
dot image