കുറുപ്പംപടിയില്‍ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മുങ്ങി മരിച്ചു

ഇന്ന് വൈകിട്ട് 4 മണിയോടെയാണ് ജയേഷിനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

dot image

കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മുങ്ങിമരിച്ചു. കുറുപ്പുംപടി സ്വദേശി ജയേഷ് (47) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് ജയേഷിനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാടശേഖരത്തിന് അരികില്‍ കൂടി നടന്ന് പോകുമ്പോള്‍ കാല്‍തെറ്റി വീണതാകാം എന്നതാണ് നിഗമനം. കുറുപ്പുംപടി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

content highlights: A young man drowned after falling into a pond in a paddy field in Kuruppampady.

dot image
To advertise here,contact us
dot image