
കൊച്ചി: എറണാകുളത്ത് വീട്ടുമുറ്റത്തെ 25 അടി താഴ്ച്ചയിലുള്ള കിണറ്റിൽ വീണ് വയോധികന് ദാരുണാന്ത്യം. അശമന്നൂർ ചെറുകുന്നം വലിയപറമ്പിൽ വീട്ടിൽ ദിവാകരൻ (86) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് 5മണിയോടെയാണ് ദിവാകരൻ വീട്ടിലെ കിണറ്റിൽ വീണത്. 25 അടി താഴ്ചയുള്ള കിണറിൽ പന്ത്രണ്ട് അടിയോളം വെള്ളമുണ്ടായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
content highlights: Elderly man dies after falling into backyard well