ട്രംപിനെ സ്വീകരിച്ച് അമീ‍ർ‌: 22 വർഷത്തിന് ശേഷം ഖത്തറിലെത്തുന്ന യു എസ് പ്രസിഡൻ്റ്

ഖത്തർ വ്യോമാതിർത്തിയിൽ പ്രവേശിച്ച അമേരിക്കൻ പ്രസിഡൻ്റിൻ്റെ വിമാനത്തെ ഖത്തർ അമിരി എയർഫോഴ്സിൻ്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.

dot image

ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. ഉച്ചയോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ട്രംപിനെ അമീർ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. 22 വർഷത്തിന് ശേഷമാണ് ഒരു യുഎസ് പ്രസിഡൻ്റ് ഖത്തറിലെത്തുന്നത്. ഖത്തർ വ്യോമാതിർത്തിയിൽ പ്രവേശിച്ച അമേരിക്കൻ പ്രസിഡൻ്റിൻ്റെ വിമാനത്തെ ഖത്തർ അമിരി എയർഫോഴ്സിൻ്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.

ദോഹയിലെത്തിയ ട്രംപിൻ്റെ ആദ്യ പരിപാടി അമീരി ദിവാനിലായിരുന്നു. തുടർന്ന് ട്രംപും അമീറും ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ, വ്യാപാര കരാറുകളിൽ ഒപ്പിട്ടതായാണ് റിപ്പോർട്ട്. അമേരിക്കയും ഖത്തറുമായുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയർന്നതായി അമീർ പറഞ്ഞു. രാത്രി ട്രംപിനായി ലുസൈൽ കൊട്ടാരത്തിൽ വിരുന്നൊരുക്കിയിരുന്നു.

ട്രംപിൻ്റെ സന്ദർശനത്തിനോട് അനുബന്ധിച്ച് വൻ സുരക്ഷാ ക്രമീകരണങ്ങളായിരുന്നു നഗരത്തിലുടനീളം ഒരുക്കിയത്. വൈകുന്നേരം അഞ്ചുമണി വരെ ഹമദ് വിമാനത്താവളത്തിലേക്കുള്ള റോഡുകളും അടച്ചിരുന്നു. ദോഹ കോർണീഷ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അമേരിക്കൻ, ഖത്തർ ദേശീയ പതാകകൾ കൊണ്ട് അലങ്കരിച്ചായിരുന്നു ട്രംപിന് വൻ സ്വീകരണമൊരുക്കിയത്. വ്യാഴാഴ്ച്ച ട്രംപ് യുഎഇ സന്ദർശനത്തിനായി തിരിക്കും.

Content Highlight: Qatar Amir greets US president

dot image
To advertise here,contact us
dot image