
കൊച്ചി: എറണാകുളം മലയാറ്റൂർ ഇല്ലിത്തോട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. കാട്ടനക്കൂട്ടം വീട് തകർത്തു. ആക്രമണത്തിൽ വീടിൻ്റെ ഭിത്തി ദേഹത്ത് വീണ് ഇല്ലിത്തോട് സ്വദേശി ക്ഷീര കർഷകനായ ശശിയുടെ ഭാര്യ വിജിക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി 11 മണിയോടെയായരുന്നു സംഭവം. കാട്ടാനയുടെ ആക്രമണം അറിഞ്ഞെത്തിയ നാട്ടുകാരാണ് ആക്രമണത്തിൽ പരിക്കേറ്റ വിജിയെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തന്നെ തുരത്തിയിട്ടുണ്ട്.
ഇല്ലിത്തോട് മേഖലയിലെ കാട്ടാനപ്രശ്നത്തിൽ പലതവണ നാട്ടുകാർ പരിഹാരം ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരു വിധത്തിലള്ള നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നും ആക്ഷേപമുണ്ട്.
Content Highlights:Wild elephant attacks again in Illithotil, Malayattoor, Ernakulam