ഡിസി ആരാധകർക്കും ജെയിംസ് ഗൺ ഫാൻസിനും ആഘോഷത്തിന് വക; സൂപ്പർമാൻ പുതിയ ട്രെയ്‌ലർ

2025 ജൂലൈ 11 ന് ചിത്രം തിയേറ്ററുകളിലെത്തും

dot image

സംവിധായകൻ ജയിംസ് ഗണ്ണിന്റെ കരവിരുതിൽ ഒരുങ്ങുന്ന ഡിസി കോമിക്സ് ചിത്രം സൂപ്പർമാന്റെ പുതിയ ട്രെയ്‌ലർ പുറത്തുവിട്ടു. സൂപ്പർമാൻ, ലൂയിസ് ലെയ്ൻ എന്നിവരെ കാണിച്ചുകൊണ്ടാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. സിനിമയുടെ പ്രമേയം എന്തെന്നതിൽ വ്യക്തത നൽകുന്ന വിധമാണ് പുതിയ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.

ഡേവിഡ് കൊറെൻസ്വെറ്റ് ആണ് ഇക്കുറി സൂപ്പർമാനായി എത്തുന്നത്. ലൂയിസ് ലെയ്ൻ ആയി റേച്ചൽ ബ്രൊസ്നഹാൻ അഭിനയിക്കുന്നു. വില്ലനായ ലെക്സ് ലൂഥറായെത്തുന്നത് നിക്കൊളാസ് ഹൗൾട് ആണ്. സൂപ്പർമാന്റെ സൂപ്പർഹീറോ നായക്കുട്ടിയായ ക്രിപ്റ്റൊയും ട്രെയ്‌ലറിൽ വരുന്നുണ്ട്.

ജെയിംസ് ഗൺ ആദ്യമായി സംവിധാനം ചെയ്യുന്ന ഡിസി ചിത്രമാണ് സൂപ്പർമാൻ. എഡി ഗത്തേഗി, ആന്റണി കാരിഗൻ, നഥാൻ ഫിലിയോൺ, ഇസബെല്ല മെഴ്‌സ്ഡ്, സ്‌കൈലർ ഗിസോണ്ടോ, സാറ സാംപയോ, മരിയ ഗബ്രിയേല ഡി ഫാരിയ, വെൻഡൽ പിയേഴ്‌സ്, അലൻ ടുഡിക്, പ്രൂട്ട് ടെയ്‌ലർ വിൻസ്, നെവ ഹോവൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. 2025 ജൂലൈ 11 ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlights: Superman new trailer out

dot image
To advertise here,contact us
dot image