
ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ കനത്ത കാറ്റിലും മഴയിലും ചായക്കട ദേഹത്തുവീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. പളളാത്തുരുത്തി രതിഭവനില്‍ നിത്യയാണ് മരണപ്പെട്ടത്. നിത്യയുടെ സുഹൃത്ത് ആദര്‍ശിന് അപകടത്തില്‍ പരിക്കേറ്റു. സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഉച്ചയോടെ ആലപ്പുഴ ബീച്ചില്‍ കനത്ത മഴയ്‌ക്കൊപ്പം കാറ്റുമുണ്ടായി. ഈ സമയത്ത് ബീച്ചില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയും സുഹൃത്തും ഓടി സമീപത്തുണ്ടായിരുന്ന ചായക്കടയുടെ അടുത്ത് പോയി നിന്നു. ശക്തമായ കാറ്റില്‍ ഈ കട മറിഞ്ഞ് നിത്യയുടെയും ആദര്‍ശിന്റെയും ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിയെത്തി ഇവരെ പുറത്തെടുത്തു. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിത്യയെ രക്ഷിക്കാനായില്ല. ആദര്‍ശ് ചികിത്സയില്‍ തുടരുകയാണ്.
Content Highlights: 18 Year old girl dies after teashop fell on her in alapuzha beach