ഓടാൻ അല്ല തിന്നാൻ മാത്രം ഉള്ള ഒരു റെയിൽവേ സ്റ്റേഷനും നിറയെ ട്രെയിനുകളും എത്തി കൊച്ചിയിൽ

കുംഭകോണം കോഫിക്കും ജി​ഗിർധണ്ടക്കും ഇനി തമിഴ്നാട്ടിൽ പോവണ്ട...ശീമാട്ടി ജംഗ്ഷനിലെത്തി ട്രെയിൻ കയറിയാൽ മാത്രം മതി

കേരളത്തിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ വന്നിട്ടുണ്ട്. പക്ഷേ ഈ സ്റ്റേഷനിൽ നിന്ന് ആർക്കും യാത്ര ചെയ്യാൻ പറ്റില്ല. എന്നാൽ ഇവിടുത്തെ ട്രെയിനുകളിൽ നല്ല അടിപൊളി രുചിയുള്ള ഭക്ഷണങ്ങൾ കിട്ടും. അതും നല്ല നാടൻ തമിഴ് വിഭവങ്ങൾ.. ശീമാട്ടി ജംഗ്ഷൻ എന്ന പേരിട്ടിരിക്കുന്ന ഈ സ്റ്റേഷൻ കൊണ്ടുവന്നത് ശീമാട്ടി സിൽക്സ് തന്നെയാണ്. കുംഭകോണം കോഫിയും ജിഗർധണ്ടയും നല്ല തമിഴ് രുചിയുള്ള ഊണുമാണ് ഇവിടുത്തെ പ്രത്യേകതകൾ... അതിനേക്കാൾ ഉപരി ഒരു റിയൽ റെയിൽവേ സ്റ്റേഷൻ പ്രതീതിയും

Related Stories

No stories found.
logo
Reporter Live
www.reporterlive.com