Top

എട്ടുവയസുകാരി നാലുവർഷം നേരിട്ടത് ക്രൂരപീഢനം; പോക്സോ കേസ് പ്രതിക്ക് 50 വർഷം തടവും 1,20,000 രൂപ പിഴയും വിധിച്ച് കോടതി

തങ്കമണി സ്വദേശി സോജനാണ് പ്രതി

23 Dec 2021 1:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എട്ടുവയസുകാരി നാലുവർഷം നേരിട്ടത് ക്രൂരപീഢനം; പോക്സോ കേസ് പ്രതിക്ക് 50 വർഷം തടവും 1,20,000 രൂപ പിഴയും വിധിച്ച് കോടതി
X

ഇടുക്കി തങ്കമണിയില്‍ പോക്സോ കേസ് പ്രതിക്ക് 50 വർഷം തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എട്ട് വയസുകാരിയെ നാലുവർഷം പീഡനത്തിനിരയാക്കിയ കേസിലെ പ്രതി തങ്കമണി സ്വദേശി സോജനെതിരെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2017ൽ തങ്കമണി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.

പന്ത്രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് 20 വർഷം തടവ്, ഒന്നിൽ കൂടുതൽ തവണ കുറ്റം ആവർത്തിച്ചതിന് 20 വർഷം, ക്രൂരമായ പീഡനത്തിന് അഞ്ചു വർഷം എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ തുകയായ 1,20,000 രൂപ ഇരയായ കുട്ടിക്ക് നല്‍കണം. അടിയന്തിരമായി 50,000 രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി.

Next Story