ഹോംസ്റ്റേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎ പിടിച്ചെടുത്തു; നാല് പേർ അറസ്റ്റിൽ
26 Jan 2022 1:30 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൽപ്പറ്റ: ഹോംസ്റ്റേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎ പിടിച്ചെടുത്തു. വയനാട്ടിലെ ഹോംസ്റ്റേയിൽ സൂക്ഷിച്ച 2.14 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് പിടിച്ചെടുത്തത്. മാരക മയക്കുമരുന്നായ എംഎഡിഎഎ എസ്കാറ്റസി മയക്കുമരുന്നുകളിൽ മുൻപന്തിയിലുള്ളതാണ്. പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് 40,000 രൂപയോളം വില വരും.
സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയനാട് വൈത്തിരി സ്വദേശികളായ പ്രജോഷ് വർഗീസ്, ഷെഫീഖ് സി.കെ, ജംഷീർ ആർ.കെ, കോഴിക്കോട് സ്വദേശി റഷീദ് സി.പി എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പൊലീസ മേധാവി അരവിന്ദ് സുകുമാറിൻറെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്. കൽപ്പറ്റ ഡിവൈ.എസ്.പി സുനിൽ എം.ഡി, വൈത്തിരി പൊലീസ് ഇൻസ്പെക്ടർ ദിനേശ് കോറോത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ രാം കുമാറും പൊലീസ് പാർട്ടിയുമാണ് റെയ്ഡിൽ പങ്കെടുത്തത്
- TAGS:
- Crime
- MDMA SEIZED
- MDMA