Top

നിരോധിക്കപ്പെട്ട അഞ്ച് കോടിയുടെ നോട്ട് നല്‍കി; ബിസിനസുകാരനില്‍ നിന്ന് 67 ലക്ഷം തട്ടിയെടുത്ത് സംഘം

വ്യാജ പൊലീസ് വേഷം ധരിച്ചെത്തിയ സംഘം അസാധുവാക്കപ്പെട്ട തുക കെെയ്യിൽ സൂക്ഷിച്ചതിന് നടപടിയെടുക്കുമെന്ന് പറഞ്ഞ് വ്യവസായിയെ ഭീഷണിപെടുത്തുകയായിരുന്നു

13 May 2022 8:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിരോധിക്കപ്പെട്ട അഞ്ച് കോടിയുടെ നോട്ട് നല്‍കി; ബിസിനസുകാരനില്‍ നിന്ന് 67 ലക്ഷം തട്ടിയെടുത്ത് സംഘം
X

മഹാരാഷ്ട്ര: അസാധുവാക്കിയ നോട്ടുകൾ മാറ്റി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരു വ്യവസായിയുടെ പക്കൽ നിന്നും 67.50 ലക്ഷം രൂപ തട്ടിയെടുത്തു സംഘം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ്നഗറിലാണ് ​സംഭവം. ഒരു സംഘം ആളുകൾ ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ഉല്ലാസ്നഗർ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ വർഷം മുതൽ പ്രതികൾ 60 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ശേഷം 5 കോടി രൂപ മുഖവിലയുള്ള അസാധുവാക്കപ്പെട്ട നോട്ടുകളും നൽകിയിരുന്നു. വ്യാജ പൊലീസ് വേഷം ധരിച്ചെത്തിയ സംഘം അസാധുവാക്കപ്പെട്ട തുക കെെയ്യിൽ സൂക്ഷിച്ചതിന് നടപടിയെടുക്കുമെന്ന് പറഞ്ഞ് വ്യവസായിയെ ഭീഷണിപെടുത്തുകയായിരുന്നു. നിയമക്കുരുക്കുകൾ ഒഴിവാക്കാൻ വ്യവസായി വ്യാജ പൊലീസ് സംഘത്തിന് 7.50 ലക്ഷം രൂപ നൽകി.

വഞ്ചനയ്ക്കും ഐപിസി വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്കും കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

STORY HIGHLIGHTS: Man, Looking To Get Demonetised Notes Exchanged, Cheated Of ₹ 67 Lakh

Next Story