കണ്ണൂരില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു
1 Feb 2022 3:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂരില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു. സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജഷീര്‍ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12.45 ന് ആയിക്കര പാലത്തിനടുത്ത് വെച്ചാണ് സംഭവം നടന്നത്.
നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. ഹോട്ടല്‍ അടച്ച് ജഷീര്‍ വീട്ടിലേക്ക് പോകുമ്പോള്‍ കാര്‍ തടഞ്ഞു നിര്‍ത്തുകയും തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിനിടെ ജഷീറിനെ കുത്തുകയുമായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
- TAGS:
- Kannur
Next Story