Top

തൃശ്ശൂരില്‍ ബിജെപി പ്രവർത്തകന്‍ കുത്തേറ്റുമരിച്ചു; ആക്രമണം ആളുമാറിയെന്ന് സൂചന

വിദേശത്തയിരുന്ന ബിജു രണ്ട് മാസം മുൻപാണ് നാട്ടിൽ എത്തിയത്.

31 Oct 2021 2:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശ്ശൂരില്‍ ബിജെപി പ്രവർത്തകന്‍ കുത്തേറ്റുമരിച്ചു; ആക്രമണം ആളുമാറിയെന്ന് സൂചന
X

തൃശൂർ ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകനെ കുത്തി കൊന്നു. ചാപറമ്പ് കൊപ്പര ചന്ദ്രൻ മകൻ ബിജുവാണ് (35) മൂന്നംഗ സംഘത്തിന്റെ ആക്രമത്തില്‍ മരിച്ചത്. വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വീട്ടിൽ വളർത്തുന്ന പ്രാവുകളെ മണത്തല നാഗയക്ഷി ക്ഷേത്ര പരിസരത്ത് വില്പന നടത്തുകയായിരുന്ന ബിജുവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

വയറിനു ആഴത്തിൽ കുത്തേറ്റ് റോഡിൽ വീണു രക്തം വാർന്നു കിടന്ന ബിജുവിനെ നാട്ടുക്കാർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആളുമാറി കുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണിക്കൂറുകൾക്ക് മുൻപ് സംഭവ സ്ഥലത്ത് വെച്ച് മറ്റൊരു യുവാവുമായി ഒരു സംഘം വാക്കേറ്റത്തിലേർപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതായി നാട്ടുകാർ അറിയിച്ചിട്ടുണ്ട്. ഇതാണ് ആളുമാറിയുള്ള ആക്രമണത്തിലേക്ക് സൂചന നല്‍കുന്നത്.

ഗുരുവായൂർ എസിപി കേജി സുരേഷ്, കുന്നംകുളം എസിപി ടിഎസ് സിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയാതായി പൊലിസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകൾ പോലിസ് പരിശോധിക്കുന്നുണ്ട്. ആക്രമണത്തിന് ശേഷം പ്രതികള്‍ ബീച്ച് ഭാഗത്തേക്ക് പോയതായാണ് സൂചന. വിദേശത്തയിരുന്ന ബിജു രണ്ട് മാസം മുൻപാണ് നാട്ടിൽ എത്തിയത്. ഭാര്യ റിയ, അമ്മ തങ്കമണി, മൃതദേഹം ചാവക്കാട് ഹയാത്ത്‌ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Next Story

Popular Stories