Top

ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയെത്തിയാല്‍ ആദ്യം വേണ്ടത് ഭേല്‍ പൂരി; ആഗ്രഹം തുറന്നുപറഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം

15 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഓസീസ് മണ്ണില്‍ കളിക്കാനിറങ്ങിയ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളില്‍ ഒരാളാണ് സ്മൃതി മന്ദാന. പര്യടനത്തില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് 352 റണ്‍സാണ് താരം നേടിയത്.

11 Oct 2021 12:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയെത്തിയാല്‍ ആദ്യം വേണ്ടത് ഭേല്‍ പൂരി; ആഗ്രഹം തുറന്നുപറഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം
X

ഓസ്‌ട്രേലിയന്‍ പര്യടനം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് സമ്മിശ്ര ഓര്‍മകളാണ് സമ്മാനിച്ചത്. ഏകദിന പരമ്പരയും ട്വന്റി 20 ക്രിക്കറ്റ് പരമ്പരയും നഷ്ടമായെങ്കിലും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് മത്സരം കളിച്ച ഇന്ത്യ മികച്ച പ്രടനത്തിലൂടെ ഓസ്‌ട്രേലിയയെ സമനിലയില്‍ തളച്ചു മികവ് കാട്ടിയിരുന്നു.

15 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഓസീസ് മണ്ണില്‍ കളിക്കാനിറങ്ങിയ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളില്‍ ഒരാളാണ് സ്മൃതി മന്ദാന. പര്യടനത്തില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് 352 റണ്‍സാണ് താരം നേടിയത്.

ഇതിനു പുറമേ ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ലീഗായ ഡബ്ല്യു.ബി.ബി.എല്ലിലേക്ക് സ്മൃതി ഉള്‍പ്പടെ എട്ടു താരങ്ങള്‍ക്ക് ക്ഷണം ലഭിക്കുകയും ചെയ്തു. ഡബ്ല്യു.ബി.ബി.എല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ സിഡ്‌നി തണ്ടേഴ്‌സിനായാണ് സ്മൃതി കരാര്‍ ഒപ്പിട്ടത്.

ഒരുമാസം നീണ്ട ഓസ്‌ട്രേലിയന്‍ പര്യടനത്തെത്തുടര്‍ന്ന് വീട്ടില്‍ നിന്നു വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്ക് ഇനി ഒരു മാസം നീണ്ടു നില്‍ക്കുന്ന ലീഗ് മത്സരങ്ങള്‍ കൂടിക്കഴിഞ്ഞേ ഇനി നാട്ടിലേക്കു മടങ്ങാനാകൂ. ഇതിന്റെ വിഷമത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ എന്ന് പല താരങ്ങളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളില്‍ പറയാതെ പറയുന്നു.

ഇതില്‍ സ്മൃതിയുടെ ട്വീറ്റാണ് ഏറെ വൈറലായത്. ആരാധകരുടെ ചോദ്യത്തിന് ഉത്തരം പറയുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് താരം പങ്കുവച്ചത്. ഇതില്‍ ഒരു ചോദയത്തിന് താരം നല്‍കിയ മറുപടിയാണ് വൈറലായത്. ''വീട്ടില്‍ എത്തിയാല്‍ ആദ്യം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഭക്ഷണം ഏതാണ്'' എന്നായിരുന്നു ഒരാരാധകന്റെ ചോദ്യം.

അതിനു സ്മൃതി നല്‍കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തു. ഉത്തരേന്ത്യയില്‍ സാധാരണക്കാര്‍ ഏറെ സ്വാദോടെ കഴിക്കുന്ന ''ഭേല്‍ പൂരി'' കഴിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു സ്മൃതിയുടെ മറുപടി. വിദേശ പര്യടനങ്ങളില്‍ താന്‍ ഏറെ മിസ് ചെയ്യുന്ന ''ഭക്ഷണവും'' ഇതാണെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു.




Next Story

Popular Stories