Top

പാകിസ്താന്റെ ഹീറോയെ സഹായിച്ചത് മലയാളി ഡോക്ടര്‍; സമ്മാനമായി താരം ജഴ്‌സി നല്‍കി

ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനു രണ്ട് ദിവസം മുന്‍പ് ദുബായ് വി.പി.എസ് മെഡിയോര്‍ ആശുപത്രിയിലാണ് റിസ്വാന്‍ ചികിത്സ തേടിയത്.

13 Nov 2021 7:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാകിസ്താന്റെ ഹീറോയെ സഹായിച്ചത് മലയാളി ഡോക്ടര്‍; സമ്മാനമായി താരം ജഴ്‌സി നല്‍കി
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സെമിഫൈനലില്‍ ടീം തോറ്റ് പുറത്തായെങ്കിലും ക്രിക്കറ്റ് ആരാധകരുടെ മനസ് കീഴടക്കിയാണ് പാകിസ്താന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ നാട്ടിലേക്കു മടങ്ങുന്നത്. തൊണ്ടയിലെ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ 48 മണിക്കൂര്‍ കിടന്ന ശേഷം കളത്തില്‍ തിരിച്ചെ ലോകകപ്പ് സെമി പോലോരു വലിയ മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവച്ച റിസ്വാനെ 'പോരാളി'യായാണ് ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനു രണ്ട് ദിവസം മുന്‍പ് ദുബായ് വി.പി.എസ് മെഡിയോര്‍ ആശുപത്രിയിലാണ് റിസ്വാന്‍ ചികിത്സ തേടിയത്. ഇവിടെ അദ്ദേഹത്തെ പരിചരിച്ച് സുഖപ്പെടുത്തി വേഗത്തില്‍ കളത്തിലിറങ്ങാന്‍ സഹായിച്ചത് മലയാളി ഡോക്ടറായ ഡോ. സഹീര്‍ സൈനുലാബ്ദീനാണ്.

തിരുവനന്തപുരം സ്വദേശിയായ ഡോ. സഹീര്‍ ശ്വാസകോശരോഗ വിദഗ്ധനാണ്. അല്‍പം ഗുരുതരമായ നിലയിലാണ് റിസ്വാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അണുബാധ ശ്വാസനാളത്തെയും അന്നനാളത്തെയും കാര്യമായി ബാധിച്ചിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

''സാധാരണ ഗതിയില്‍ ഒന്നിലേറെ ആഴ്ചകള്‍ നീണ്ട ചികിത്സ വേണ്ടിവരും ഇതു ഭേദമാകാന്‍. എന്നാല്‍ റിസ്വാന്റെ അസാധാരണ ഇച്ഛാശക്തി അദ്ദേഹത്തിന് തുണയാകുകയായിരുന്നു. രണ്ടു ദിവസം :ൊണ്ട് അദ്ദേഹത്തിന് കാര്യമായ മാറ്റമുണ്ടായി. അതിനാലാണ് കളത്തിലിറങ്ങാന്‍ മെഡിക്കല്‍ അനുമതി നല്‍കിയത്''- ഡോക്ടര്‍ സഹീര്‍ പറഞ്ഞു.

ചികിത്സയെക്കാള്‍ ക്രിക്കറ്റിനോടുള്ള അഭിവാജ്ഞയാണ് റിസ്വാനെ രോഗത്തില്‍ നിന്നു പെടെന്നു മുക്തിനേടാന്‍ സഹായിച്ചതെന്നും ഡോക്ടര്‍ വ്യക്തമാക്കി. ''ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതു മുതല്‍ 'എനിക്ക് കളിക്കണം', 'എനിക്ക് ടീമിനൊപ്പം ചേരണം' എന്നായിരുന്നു നിരന്തരം റിസ്വാന്‍ പറഞ്ഞുകൊണ്ടിരുന്നത്. എത്രയും വേഗം കിടക്കയില്‍ നിന്ന് എുെന്നേല്‍ക്കാനായിരുന്നു അദ്ദേഹം പരിശമ്രിച്ചിരുന്നത്. ആ പോസിറ്റീവ് ചിന്താഗതിയായിരിക്കാം രോഗം പെട്ടെന്നു ഭേദമാകാന്‍ അദ്ദേഹത്തെ സഹായിച്ചത്''- സഹീര്‍ കൂട്ടിച്ചേര്‍ത്തു.

രോഗം ഭേദമായി ആശുപത്രിയില്‍ നിന്നു മടങ്ങുമ്പോള്‍ തന്നെ പരിചരിച്ച ഡോ.സഹീറിന് കയ്യൊപ്പിട്ട ജഴ്സി മുഹമ്മദ് റിസ്വാന്‍ സമ്മാനമായി നല്‍കാനും റിസ്വാന്‍ മറന്നില്ല. രോഗം തളര്‍ത്തിയ അവസ്ഥയില്‍ നിന്നു പോലും തിരിച്ചെത്തി രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവച്ച റിസ്വാനെ ക്രിക്കറ്റ് ലോകം പ്രശംസ കൊണ്ടു മൂടുകയാണ്.

Next Story

Popular Stories