വിരാട് കോഹ്‍ലി പാകിസ്താനിൽ കളിക്കുന്നത് കാണാൻ ആഗ്രഹം; തുറന്നുപറഞ്ഞ് യൂനിസ് ഖാൻ

അടുത്ത വർഷം ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യൻ ടീം പാകിസ്താനിലേക്ക് എത്തുമോയെന്ന് തീരുമാനമാകാത്ത സാഹചര്യത്തിലാണ് യൂനിസ് ഖാന്റെ പ്രതികരണം

വിരാട് കോഹ്‍ലി പാകിസ്താനിൽ കളിക്കുന്നത് കാണാൻ ആഗ്രഹം; തുറന്നുപറഞ്ഞ് യൂനിസ് ഖാൻ
dot image

ഇസ്‍ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്‍ലി പാകിസ്താനിൽ കളിക്കുന്നത് കാണാൻ താൻ ആ​ഗ്രഹിക്കുന്നുവെന്ന് പാകിസ്താൻ മുൻ താരം യൂനിസ് ഖാൻ. അടുത്ത വർഷം ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യൻ ടീം പാകിസ്താനിലേക്ക് എത്തുമോയെന്ന് തീരുമാനമാകാത്ത സാഹചര്യത്തിലാണ് യൂനിസ് ഖാന്റെ പ്രതികരണം. ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്നതിനായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് ബിസിസിഐ അയക്കണമെന്നും പാകിസ്താൻ മുൻ താരം അഭ്യർത്ഥിച്ചു.

ഇതിഹാസതാരം വിരാട് കോഹ്‍ലിയുടെ കരിയറിൽ അവശേഷിക്കുന്ന ഒരേയൊരു കാര്യം പാക്കിസ്ഥാനിൽ ക്രിക്കറ്റ് കളിക്കുക എന്നതാണ്. ഇത്തവണ അത് സാധ്യമാക്കണം. ഇത് പാകിസ്താൻ ക്രിക്കറ്റിന്റെ ഒരു ആഗ്രഹം കൂടിയാണ്. പാകിസ്താനിലും കോഹ്‍ലിക്ക് ഒട്ടേറെ ആരാധകർ ഉണ്ടെന്ന് യൂനിസ് ഖാൻ പ്രതികരിച്ചു.

2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോയിട്ടില്ല. കഴിഞ്ഞ വർഷം ഏഷ്യാ കപ്പിന് പാകിസ്താൻ ആയിരുന്നു വേദി. എങ്കിലും ഇന്ത്യയുടെ മത്സരങ്ങൾക്ക് ശ്രീലങ്ക വേദിയായി. എന്നാൽ ചാമ്പ്യൻസ് ട്രോഫിക്ക് വേദിമാറ്റം അനുവദനീയമല്ലെന്നാണ് പാക് ക്രിക്കറ്റിന്റെ നിലപാട്. എന്നാൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയതിന് ശേഷം തീരുമാനിക്കാമെന്നാണ് ബിസിസിഐ അറിയിക്കുന്നത്.

dot image
To advertise here,contact us
dot image