സഞ്ജു സിംബാബ്‍വെയിൽ; കളിക്കുന്ന പൊസിഷനിൽ ആശയക്കുഴപ്പം

സഞ്ജു സിംബാബ്‍വെയിൽ; കളിക്കുന്ന പൊസിഷനിൽ ആശയക്കുഴപ്പം

യശസ്വി ജയ്സ്വാളിന്റെ പൊസിഷനും സംശയത്തിലാണ്

ഹരാരെ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് മലയാളി താരം സ‍ഞ്ജു സാംസൺ. ഡ്രെസ്സിം​ഗ് റൂമിൽ താരം ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. എന്നാൽ ഏത് പൊസിഷനിൽ താരത്തെ കളിപ്പിക്കുമെന്നതിലാണ് ടീമിൽ ഇപ്പോൾ ആശയകുഴപ്പം. ട്വന്റി 20 ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിന്റെ ഭാ​ഗമായിരുന്നതിനാലാണ് മലയാളി താരം ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാതിരുന്നത്.

സഞ്ജുവിന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പറിൽ ഇപ്പോൾ റുതുരാജ് ​ഗെക്ക്‌വാദ്‌ ആണ് കളിക്കുന്നത്. ​ഗിൽ-അഭിഷേക് ഓപ്പണിം​ഗ് തുടരാൻ തീരുമാനിച്ചാൽ റുതുരാജ് മൂന്നാം നമ്പറിൽ തന്നെ കളിച്ചേക്കും. ​ആദ്യ മത്സരത്തിൽ നാലാം നമ്പറിൽ ഇന്ത്യയ്ക്കായി കളിച്ചത് റിയാൻ പരാ​ഗ് ആണ്. രണ്ടാം ട്വന്റി 20യിൽ നാലാം നമ്പറിലേക്ക് സായി സുദർശനെ തീരുമാനിച്ചെങ്കിലും റിങ്കു സിം​ഗ് ബാറ്റിം​ഗിനിറങ്ങി.

സഞ്ജു സിംബാബ്‍വെയിൽ; കളിക്കുന്ന പൊസിഷനിൽ ആശയക്കുഴപ്പം
'ഇപ്പോള്‍ ഞങ്ങള്‍ക്ക് സമ്മാനത്തുക നല്‍കൂ'; ആവശ്യവുമായി 1983ലെ ലോകകപ്പ് ജേതാവ്

അടുത്ത മത്സരം മുതൽ സായി സുദർശന് പകരമായി സഞ്ജു സാംസൺ നാലാം നമ്പറിൽ ഇറങ്ങുവാനാണ് സാധ്യത കൂടുതൽ. മറ്റൊരു താരം യശസ്വി ജയ്സ്വാളിന്റെ പൊസിഷനും സംശയത്തിലാണ്. ജയ്സ്വാൾ ഓപ്പണറായെത്തിയാൽ സെഞ്ച്വറി നേടിയ അഭിഷേക് ശർമ്മയെ ഒഴിവാക്കേണ്ടി വരും. സഞ്ജു ടീമിലെത്തിയാൽ ധ്രുവ് ജുറേൽ സ്പെഷ്യലിസ്റ്റ് ബാറ്ററായി ടീമിൽ തുടർന്നേക്കും.

logo
Reporter Live
www.reporterlive.com