വിൻഡീസ് പ്രതാപത്തിൽ അഫ്​ഗാൻ വീണു; വമ്പൻജയം

ടി20 ലോകകപ്പിലെ അവസാന ​ഗ്രൂപ്പ് മത്സരമാണിത്
വിൻഡീസ് പ്രതാപത്തിൽ അഫ്​ഗാൻ വീണു; വമ്പൻജയം

സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പിലെ അവസാന ​ഗ്രൂപ്പ് മത്സരത്തിൽ അഫ്​ഗാനിസ്ഥാനെ തകർത്ത് വെസ്റ്റ് ഇൻഡീസ്. 104 റൺസിന്റെ വിജയമാണ് വിൻഡീസ് സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. അഫ്​ഗാന്റെ മറുപടി 114 റൺസിൽ അവസാനിച്ചു.

തുടക്കം മുതൽ ആക്രമിച്ചു കളിക്കാനായിരുന്നു വിൻഡീസ് ബാറ്റർമാർ ശ്രമിച്ചത്. പവർപ്ലേ പിന്നിടുമ്പോൾ വിൻഡീസ് ഒരു വിക്കറ്റിന് 92 റൺസെന്ന റെക്കോർഡ് സ്കോറിലെത്തി. പിന്നാലെ നിക്കോളാസ് പുരാന്റെ 98 റൺസും ജോൺസൺ ചാൾസിന്റെ 43 റൺസുമാണ് വിൻഡീസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. റോവ്മാൻ പവൽ 26, ഷായി ഹോപ്പ് 25 എന്നിങ്ങനെ സ്കോർ ചെയ്തു.

വിൻഡീസ് പ്രതാപത്തിൽ അഫ്​ഗാൻ വീണു; വമ്പൻജയം
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി; ഇനി ഇന്ത്യൻ പൗരന് സ്വന്തം

മറുപടി പറഞ്ഞ അഫ്​ഗാൻ നിരയിൽ ആർക്കും വലിയ സ്കോറിലേക്ക് എത്താൻ കഴിഞ്ഞില്ല. 38 റൺസെടുത്ത ഇബ്രാഹിം സദ്രാൻ ടോപ് സ്കോററായി. അസമുത്തുള്ള ഒമർസായി 23 റൺസെടുത്തു. വിൻഡീസ് നിരയിൽ മൂന്ന് വിക്കറ്റെടുത്ത ഒമദ് മക്കോയി ആണ് തിളങ്ങിയത്. ഇരുടീമുകളും സൂപ്പർ എട്ടിൽ കടന്നതിനാൽ മത്സരഫലം അപ്രസക്തമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com