ബാബറല്ല, പാകിസ്താനെതിരെ ഇന്ത്യ ഭയക്കേണ്ട താരം അവനാണ്: ഹര്‍ഭജന്‍ സിങ്

'അദ്ദേഹത്തെ പുറത്താക്കാന്‍ ബുംറയ്ക്ക് മാത്രമാണ് സാധിക്കുക'
ബാബറല്ല, പാകിസ്താനെതിരെ ഇന്ത്യ ഭയക്കേണ്ട താരം അവനാണ്: ഹര്‍ഭജന്‍ സിങ്

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരായ നിര്‍ണായക പോരാട്ടത്തിന് മുമ്പ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഹര്‍ഭജന്‍ സിങ്. നിലവിലെ ഫോം അനുസരിച്ച് പാകിസ്താന്‍ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ പാകിസ്താന്റെ ഒരു ബാറ്ററെ ഇന്ത്യ സൂക്ഷിക്കണമെന്ന് പറയുകയാണ് ഹര്‍ഭജന്‍ സിങ്.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ പാകിസ്താന്റെ കീ പ്ലേയറാവാന്‍ സാധ്യതയുള്ള താരമായി ഹര്‍ഭജന്‍ പറയുന്നത് മുഹമ്മദ് റിസ്‌വാനെയാണ്. 'റിസ്‌വാന്‍ മനോഹരമായി കളിക്കുന്ന താരമാണ്. മാച്ച് വിന്നറായ താരം. എതിരാളികളെ ഒറ്റയ്ക്ക് തകര്‍ക്കാന്‍ സാധിക്കുന്ന താരമാണ്. തനിക്ക് വേണ്ടി കളിക്കാതെ ടീമിന് വേണ്ടി കളിക്കുന്ന താരമാണ് റിസ്‌വാന്‍', ഹര്‍ഭജന്‍ പറഞ്ഞു.

ബാബറല്ല, പാകിസ്താനെതിരെ ഇന്ത്യ ഭയക്കേണ്ട താരം അവനാണ്: ഹര്‍ഭജന്‍ സിങ്
ഹൃദയം പറയുന്നത് അവര്‍ വിജയിക്കുമെന്നാണ്; ഇന്ത്യ-പാക് മത്സരത്തില്‍ പ്രവചനവുമായി പാക് മുന്‍ താരങ്ങള്‍

'റിസ്‌വാനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസം അല്‍പ്പം കൂടി മെല്ലെപ്പോക്ക് നടത്തുന്ന ബാറ്ററാണ്. ഇന്ത്യയ്‌ക്കെതിരേ കളിച്ചതടക്കം റിസ്‌വാന്റെ പല ഇന്നിങ്സും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. ലോകകപ്പില്‍ പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ച ഒരേയൊരു മത്സരത്തില്‍ റിസ്‌വാന്‍ നടത്തിയ ബാറ്റിങ് പ്രകടനം ശ്രദ്ധേയമാണ്', ഹര്‍ഭജന്‍ വ്യക്തമാക്കി.

മുഹമ്മദ് ഷമിക്കെതിരേ സ്‌ക്വയര്‍ ലെഗില്‍ കളിച്ച ഷോട്ടില്‍ തന്നെ റിസ്‌വാന്റെ പ്രതിഭ വ്യക്തമായതാണ്. ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെല്ലാം എതിരേ തിളങ്ങാന്‍ റിസ്‌വാന് സാധിച്ചിട്ടുണ്ട്. അപകടകാരിയായ താരമാണ് അദ്ദേഹം. റിസ്‌വാനെ പുറത്താക്കാനുള്ള വഴിയാണ് ഇന്ത്യ ആലോചിക്കേണ്ടത്. ഇന്ത്യന്‍ നിരയില്‍ ബുംറയ്ക്ക് മാത്രമാണ് അതിന് സാധിക്കുക', ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com