സഞ്ജു 100% ടീമിലുണ്ടാകണം, പക്ഷേ...; ആർ പി സിംഗ്

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ നാളെ പരിശീലന മത്സരത്തിന് ഇറങ്ങുകയാണ്.
സഞ്ജു 100% ടീമിലുണ്ടാകണം, പക്ഷേ...; ആർ പി സിംഗ്

ഡൽഹി: ട്വന്റി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ താരം ആർ പി സിം​ഗ്. രോഹിത് ശർമ്മയ്ക്കൊപ്പം വിരാട് കോഹ്‍ലി ഓപ്പൺ ചെയ്യണമെന്നാണ് ഇന്ത്യൻ മുൻ താരത്തിന്റെ ഒരു നിർദ്ദേശം. മൂന്നാം നമ്പറിൽ 100 ശതമാനം സഞ്ജു സാംസൺ ടീമിലുണ്ടാകണം. സൂര്യകുമാർ യാദവിനെ നാലാം നമ്പറിൽ ഇറക്കാം. അഞ്ചാം നമ്പറിൽ റിഷഭ് പന്തിനെയും ആറാമനായി ഹാർദ്ദിക്ക് പാണ്ഡ്യയയെയും ടീമിൽ ഉൾപ്പെടുത്താമെന്നും ആർ പി സിം​ഗ് പറഞ്ഞു.

ഇത്തരമൊരു ടീം ലൈനപ്പ് ആണ് താൻ ആ​ഗ്രഹിക്കുന്നത്. എന്നാൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമാണ്. ടീം കോമ്പിനേഷൻ പൂർണ്ണമാകുന്ന രീതിയിൽ ഏതൊരു താരത്തെയും ഉൾപ്പെടുത്താമെന്നും ഇന്ത്യൻ മുൻ പേസർ അഭിപ്രായപ്പെട്ടു. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ നാളെ പരിശീലന മത്സരത്തിന് ഇറങ്ങുകയാണ്. ബം​ഗ്ലാദേശ് ആണ് എതിരാളികൾ.

സഞ്ജു 100% ടീമിലുണ്ടാകണം, പക്ഷേ...; ആർ പി സിംഗ്
ടീമുകൾക്ക് 3+1 ആർടിഎം, മെഗാലേലത്തിന് നിയമങ്ങളുമായി ബിസിസിഐ; റിപ്പോർട്ട്

നാളത്തെ പരിശീലന മത്സരത്തിൽ വിരാട് കോഹ്‍ലി കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ജൂൺ അഞ്ചിന് ഇന്ത്യ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങും. അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ ഒമ്പതിന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com