ടി20 ലോകകപ്പിൽ റൺവേട്ടയിൽ അയാൾ ഒന്നാമനാകും; പ്രവചിച്ച് റിക്കി പോണ്ടിംഗ്

വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തുന്ന താരത്തെയും പോണ്ടിം​ഗ് പ്രവചിച്ചിട്ടുണ്ട്
ടി20 ലോകകപ്പിൽ റൺവേട്ടയിൽ അയാൾ ഒന്നാമനാകും; പ്രവചിച്ച് റിക്കി പോണ്ടിംഗ്

സിഡ്നി: ട്വന്റി 20 ലോകകപ്പിൽ കൂടുതൽ റൺസ് നേടുന്ന താരത്തെയും വിക്കറ്റ് നേടുന്ന ബൗളറെയും പ്രവചിച്ച് ഓസ്ട്രേലിയൻ മുൻ താരം റിക്കി പോണ്ടിം​ഗ്. ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ് ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാകുമെന്നാണ് മുൻ താരത്തിന്റെ പ്രതികരണം. കൂടുതൽ വിക്കറ്റ് നേടുന്ന താരമായി പോണ്ടിം​ഗ് ചൂണ്ടിക്കാട്ടിയത് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ പേരാണ്.

ഐപിഎല്ലിൽ വർഷങ്ങളായി മികവ് കാട്ടുന്ന താരമാണ് ബുംറ. ഈ സീസൺ ഐപിഎല്ലിലും അയാളുടെ ബൗളിം​ഗ് ഏറെ മികച്ചതായിരുന്നു. സീസൺ അവസാനിച്ചപ്പോൾ ബുംറയുടെ എക്കോണമി റേറ്റ് ഏഴിന് താഴെയായായിരുന്നു. ന്യൂബോളിൽ എല്ലായിപ്പോഴും ബുംറ സ്വിം​ഗ് ചെയ്യിക്കുന്നു. വെസ്റ്റ് ഇൻഡീസിലെ സാഹചര്യങ്ങളിൽ കൂടുതൽ വിക്കറ്റുകൾ നേടാൻ ബുംറയ്ക്ക് അവസരമുണ്ടെന്നും പോണ്ടിം​ഗ് പ്രതികരിച്ചു.

ടി20 ലോകകപ്പിൽ റൺവേട്ടയിൽ അയാൾ ഒന്നാമനാകും; പ്രവചിച്ച് റിക്കി പോണ്ടിംഗ്
ഞാനും കോഹ്‍ലിയും തമ്മിലുള്ള ബന്ധം രാജ്യം അറിയേണ്ടതില്ല; ​ഗൗതം ​ഗംഭീർ

ക്രിക്കറ്റ് കരിയറിൽ ട്രാവിസ് ഹെഡ് ഒരുപാട് കാര്യങ്ങൾ ചെയ്തു കഴിഞ്ഞു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ റെഡ് ബോൾ ക്രിക്കറ്റായാലും വൈറ്റ് ബോൾ ക്രിക്കറ്റായാലും ഹെഡ് വലിയ നിലവാരമാണ് പുലർത്തിയത്. ട്വന്റി 20 ലോകകപ്പിൽ അയാൾ ഭയമില്ലാതെ ബൗളർമാരെ നേരിടുമെന്നും പോണ്ടിം​ഗ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com