ഓസ്ട്രേലിയയ്ക്കൊപ്പം ഫൈനല് കളിക്കുക ഇന്ത്യയല്ല; പ്രവചിച്ച് നഥാന് ലിയോണ്

മിച്ചൽ മാർഷിന് ആശംസകൾ നൽകാനും ലിയോൺ മറന്നില്ല.

ഓസ്ട്രേലിയയ്ക്കൊപ്പം ഫൈനല് കളിക്കുക ഇന്ത്യയല്ല; പ്രവചിച്ച് നഥാന് ലിയോണ്
dot image

സിഡ്നി: ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് നഥാന് ലിയോണ്. ഓസ്ട്രേലിയയ്ക്കൊപ്പം പാകിസ്താന് ലോകകപ്പിന്റെ ഫൈനല് കളിക്കുമെന്നാണ് ലിയോണിന്റെ പ്രവചനം. ഇന്ത്യയെ ഒഴിവാക്കി പാകിസ്താനെ തിരഞ്ഞെടുത്തതില് കാരണവും ഓസ്ട്രേലിയന് സ്പിന്നര് വ്യക്തമാക്കുന്നുണ്ട്.

ഓസ്ട്രേലിയയെ തിരഞ്ഞെടുത്തതില് താന് ഒരല്പ്പം പക്ഷപാതം കാണിച്ചു. രണ്ടാമത്തെ ടീം പാകിസ്താന് ആവും. വെസ്റ്റ് ഇന്ഡീസിലെ പിച്ചുകള് സ്പിന്നിനെ അനുകൂലിക്കുന്നതാണ്. എന്നാല് അതിനൊപ്പം ബാബര് അസമിനെപ്പോലുള്ള ബാറ്റര്മാരും ടീമില് ഉണ്ടാകണം. ഈ ടൂര്ണമെന്റില് ട്വന്റി 20യിലെ ഏറ്റവും ഉയര്ന്ന സ്കോര് ഉണ്ടാകുമെന്ന് താന് കരുതുന്നതായും ലിയോണ് പ്രതികരിച്ചു.

ടി20 ലോകകപ്പില് ഓസ്ട്രേലിയയ്ക്ക് വെല്ലുവിളി ഇന്ത്യയുടെ ആ തീരുമാനം; മൈക്കല് ക്ലാര്ക്ക്

ഓസ്ട്രേലിയൻ നായകൻ മിച്ചൽ മാർഷിന് ആശംസകൾ നൽകാനും ലിയോൺ മറന്നില്ല. ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും ഒരുപോലെ കഴിവുള്ള താരമാണ് മാർഷ്. ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയട്ടേയെന്നും ലിയോൺ വ്യക്തമാക്കി. ട്വന്റി 20 ലോകകപ്പിൽ ജൂൺ ആറിനാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. ഒമാനാണ് എതിരാളികൾ. ഇംഗ്ലണ്ട്, നമീബിയ, സ്കോട്ലാൻഡ് ടീമുകളെയും ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയ നേടിരും.

dot image
To advertise here,contact us
dot image