ഐപിഎല്ലാണ് പാകിസ്താനെതിരെ ടി20 കളിക്കുന്നതിലും നല്ലത്;ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ മുന്‍ ക്യാപ്റ്റന്‍

പാകിസ്താനെതിരെയുള്ള ടി20 പരമ്പരയില്‍ പങ്കെടുക്കുന്നതിനാണ് ജോസ് ബട്‌ലര്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്
ഐപിഎല്ലാണ് പാകിസ്താനെതിരെ ടി20 കളിക്കുന്നതിലും നല്ലത്;ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ മുന്‍ ക്യാപ്റ്റന്‍

ലണ്ടന്‍: ഐപിഎല്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ബെംഗളൂരു താരം വില്‍ ജാക്‌സ്, കൊല്‍ക്കത്ത താരം ഫില്‍ സാള്‍ട്ട്, രാജസ്ഥാന്‍ താരം ജോസ് ബട്‌ലര്‍ എന്നീ ഇംഗ്ലണ്ട് താരങ്ങളെയാണ് പാകിസ്താനെതിരെയുള്ള ടി20 പരമ്പരയില്‍ പങ്കെടുക്കുന്നതിന് ക്രിക്കറ്റ് ബോര്‍ഡ് തിരികെ വിളിച്ചത്. അതില്‍ ഫില്‍ സാള്‍ട്ടിന് ഐപിഎല്‍ ഫൈനല്‍ കളിക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഐപിഎല്‍ ഉപേക്ഷിച്ച് മടങ്ങാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് മൈക്കല്‍ വോണ്‍ രംഗത്തെത്തിയത്.

'എല്ലാ കളിക്കാരെയും നാട്ടിലേക്ക് തിരിച്ചുവിളിച്ചതോടെ ഇംഗ്ലണ്ട് മികച്ച അവസരമാണ് നഷ്ടപ്പെടുത്തിയത്. വില്‍ ജാക്‌സിനും ഫില്‍ സാള്‍ട്ടിനും ജോസ് ബട്‌ലറിനും ഐപിഎല്‍ എലിമിനേറ്ററില്‍ കളിക്കുന്നതിലൂടെ സമ്മര്‍ദ്ദം, കാണികള്‍, പ്രതീക്ഷകള്‍ എന്നിവയെ കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നു. പാകിസ്താനെതിരെ ടി20 പരമ്പര കളിക്കുന്നതിനേക്കാള്‍ ഐപിഎല്ലില്‍ കളിക്കുന്നതാവും ലോകകപ്പിന് മുന്നെയുള്ള ഏറ്റവും നല്ല ഒരുക്കം', വോണ്‍ വ്യക്തമാക്കി.

ഐപിഎല്ലാണ് പാകിസ്താനെതിരെ ടി20 കളിക്കുന്നതിലും നല്ലത്;ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ മുന്‍ ക്യാപ്റ്റന്‍
ജോസേട്ടന്‍ സീനാണ്; ബട്‌ലര്‍ വെടിക്കെട്ടില്‍ പാക് പട വീണു, രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് വിജയം

'അന്താരാഷ്ട്ര ക്രിക്കറ്റിന് തന്നെയാണ് ഞാനും പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ടി20യില്‍ ഒരു അന്താരാഷ്ട്ര മത്സരത്തേക്കാള്‍ സമ്മര്‍ദ്ദമാണ് ഐപിഎല്ലില്‍ താരങ്ങള്‍ നേരിടുന്നത്. ആരാധകര്‍, ടീം ഉടമകള്‍, സോഷ്യല്‍ മീഡിയ ഇവിടെ നിന്നുള്ള വലിയ സമ്മര്‍ദ്ദം ഐപിഎല്ലിലെ താരങ്ങള്‍ക്കുണ്ട്. വില്‍ ജാക്‌സിനും ഫില്‍ സാള്‍ട്ടിനും ഐപിഎല്ലില്‍ തുടരാമായിരുന്നുവെന്ന് എനിക്കിപ്പോഴും തോന്നുന്നുണ്ട്', വോണ്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com