പരാഗ് മാത്രം പൊരുതി; രാജസ്ഥാനെ കുഞ്ഞന്‍ സ്കോറിലൊതുക്കി പഞ്ചാബ് കിങ്സ്

പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി
പരാഗ് മാത്രം പൊരുതി; രാജസ്ഥാനെ കുഞ്ഞന്‍ സ്കോറിലൊതുക്കി പഞ്ചാബ് കിങ്സ്

ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരെ 145 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് മാത്രമാണ് നേടാനായത്. റോയല്‍സ് നിരയില്‍ റിയാന്‍ പരാഗ് (48) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ബര്‍സപാര സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയതായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു റോയല്‍സിന്റെ പ്രകടനം. നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിനെ (4) ക്ലീന്‍ ബൗള്‍ഡാക്കി സാം കറന്‍ രാജസ്ഥാന് അപായ സൂചന നല്‍കി.

വണ്‍ഡൗണായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (18) പവര്‍പ്ലേയ്ക്ക് ശേഷമുള്ള ഓവറില്‍ തന്നെ പുറത്തായി. ജോസ് ബട്‌ലറിന് പകരം ഓപ്പണിങ്ങിനിറങ്ങിയ ടോം കോഹ്‌ലര്‍ കാഡ്‌മോര്‍ (18), രവിചന്ദ്രന്‍ അശ്വിന്‍ (28) എന്നിവരും കാര്യമായ സംഭാവന നല്‍കാതെ പുറത്തായി. ധ്രുവ് ജുറേല്‍ (0), റോവ്മാന്‍ പവല്‍ (4), ഇംപാക്ട് പ്ലേയറായി എത്തിയ ഡോനോവന്‍ ഫെറേറ (7) എന്നിവര്‍ അതിവേഗം മടങ്ങി.

പരാഗ് മാത്രം പൊരുതി; രാജസ്ഥാനെ കുഞ്ഞന്‍ സ്കോറിലൊതുക്കി പഞ്ചാബ് കിങ്സ്
സഞ്ജുവോ പന്തോ?; ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടത് ഈ വിക്കറ്റ് കീപ്പറെ, കാരണം വ്യക്തമാക്കി ഗംഭീര്‍

ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും നാലാമനായി ക്രീസിലെത്തിയ റിയാന്‍ പരാഗ് ചെറുത്തുനിന്നു. എന്നാല്‍ അര്‍ദ്ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ പരാഗ് വീണു. അവസാന ഓവറിലെ രണ്ടാം പന്തില്‍ താരത്തെ ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. അവസാന പന്തില്‍ ട്രെന്റ് ബോള്‍ട്ടിനെ (12) ജിതേഷ് ശര്‍മ്മ റണ്ണൗട്ടാക്കി. മൂന്ന് റണ്‍സുമായി ആവേശ് ഖാന്‍ പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com