ക്യാപ്റ്റന്‍ പന്ത് റിട്ടേണ്‍സ്; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് ടോസ്, ഇരുടീമുകളിലും മാറ്റങ്ങള്‍

വിലക്കിനെ തുടര്‍ന്ന് ഒരു മത്സരം നഷ്ടമായ ക്യാപ്റ്റന്‍ റിഷഭ് പന്ത് ടീമില്‍ തിരിച്ചെത്തി
ക്യാപ്റ്റന്‍ പന്ത് റിട്ടേണ്‍സ്; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് ടോസ്, ഇരുടീമുകളിലും മാറ്റങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ബൗളിങ് തിരഞ്ഞെടുത്തു. ക്യാപിറ്റല്‍സിന്റെ തട്ടകമായ ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം.

മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങുന്നത്. ലഖ്‌നൗവില്‍ അര്‍ഷദ് ഖാനും യുദ്ധ്‌വീര്‍ സിങ്ങും ടീമിലെത്തി. ക്യാപിറ്റല്‍സിന്റെ സ്‌ക്വാഡിലും രണ്ട് മാറ്റങ്ങളുണ്ട്. വിലക്കിനെ തുടര്‍ന്ന് ഒരു മത്സരം നഷ്ടമായ ക്യാപ്റ്റന്‍ റിഷഭ് പന്ത് ടീമില്‍ തിരിച്ചെത്തി. വാര്‍ണറിന് പകരം ഗുൽബാദിൻ നായിബ് ടീമിലെത്തി.

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്: കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ/ ക്യാപ്റ്റൻ), ക്വിൻ്റൺ ഡി കോക്ക്, മാർക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരൻ, ക്രുനാൽ പാണ്ഡ്യ, യുധ്വിർ സിംഗ് ചരക്, അർഷാദ് ഖാൻ, രവി ബിഷ്‌നോയ്, നവീൻ-ഉൽ-ഹഖ്, മൊഹ്‌സിൻ ഖാൻ.

ഡൽഹി ക്യാപിറ്റൽസ്: അഭിഷേക് പോറെൽ, ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ഷായ് ഹോപ്പ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ/ ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, അക്സർ പട്ടേൽ, ഗുൽബാദിൻ നായിബ്, റാസിഖ് ദാർ സലാം, മുകേഷ് കുമാർ, കുൽദീപ് യാദവ്, ഖലീൽ അഹമ്മദ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com