സെഞ്ച്വറിക്കരികെ വീണ് കോഹ്‌ലി, പഞ്ചാബിനെതിരെ ആർസിബിക്ക് മികച്ച സ്കോർ

ഇരു ടീമിനും വിജയം നിർണ്ണായകമായ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ബെംഗളുരുവിന് 241 റൺസിന്റെ മികച്ച ടോട്ടൽ
സെഞ്ച്വറിക്കരികെ വീണ് കോഹ്‌ലി, പഞ്ചാബിനെതിരെ ആർസിബിക്ക് മികച്ച സ്കോർ

ധരംശാല: ഇരു ടീമിനും വിജയം നിർണ്ണായകമായ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ബെംഗളുരുവിന് 241 റൺസിന്റെ മികച്ച ടോട്ടൽ. 47 പന്തിൽ ഏഴ് ഫോറും ആറ് സിക്സറുമടക്കം 92 റൺസ് നേടിയ വിരാട് കോഹ്‌ലി, 23 പന്തിൽ 55 റൺസ് നേടിയ രജത് പടിദാർ, 27 പന്തിൽ 46 റൺസ് നേടിയ കാമറൂൺ ഗ്രീനുമാണ് ആർസിബിക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്. ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ബെംഗളുരുവിനെ ബാറ്റിംഗിനയച്ചു.

എന്നാൽ ആദ്യ പന്ത് മുതൽ അടിച്ചു കളിച്ച വിൽ ജാക്സ്-ഡുപ്ലെസി സഖ്യം ബെംഗളുരുവിന് മികച്ച തുടക്കം നൽകി. ശേഷം കോഹ്‌ലിയും പടിദാറും ചേർന്ന് അതിവേഗം സ്കോർ ചലിപ്പിച്ചു. ഇവർക്ക് ശേഷം വന്ന കാമറൂൺ ഗ്രീനും ദിനേശ് കാർത്തിക്കും കൂടി കൂറ്റനടികൾ നടത്തിയപ്പോൾ ബെംഗളുരുവിന്റെ ടോട്ടൽ 241 ലെത്തി.

പതിനൊന്ന് മത്സരങ്ങളിൽ വെറും നാല് വിജയങ്ങളാണ് ഇരു ടീമുകൾക്കുമുള്ളത്. റൺ റേറ്റ് വ്യത്യാസത്തിൽ ആർസിബി ഏഴാം സ്ഥാനത്തും പഞ്ചാബ് എട്ടാം സ്ഥാനത്തുമാണ്. ഈ മത്സരത്തിലെ തോൽവി പ്ലേ ഓഫിന്റെ പുറത്തേക്കാവും ഇരു ടീമിനെയും നയിക്കുക.

സെഞ്ച്വറിക്കരികെ വീണ് കോഹ്‌ലി, പഞ്ചാബിനെതിരെ ആർസിബിക്ക് മികച്ച സ്കോർ
തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങി ആശ; പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതാ ടീം

Related Stories

No stories found.
logo
Reporter Live
www.reporterlive.com