ധോണിയെ ഗോള്ഡന് ഡക്കാക്കിയിട്ടും ആഘോഷിച്ചില്ല; കാരണമുണ്ടെന്ന് ഹര്ഷല് പട്ടേല്

സീസണില് ആദ്യമായാണ് ധോണി ഗോള്ഡന് ഡക്കാവുന്നത്

dot image

ധരംശാല: പഞ്ചാബ് കിങ്സിനെതിരായ ഐപിഎല് മത്സരത്തില് ചെന്നൈ സൂപ്പര് താരം എം എസ് ധോണി നേരിട്ട ആദ്യ പന്തില് തന്നെ പുറത്തായിരുന്നു. ഒന്പതാമനായി ഇറങ്ങിയ ധോണിയെ ഹര്ഷല് പട്ടേലാണ് ക്ലീന് ബൗള്ഡാക്കിയത്. സീസണില് ആദ്യമായാണ് ധോണി ഗോള്ഡന് ഡക്കാവുന്നത്.

ധരംശാല സ്റ്റേഡിയമൊന്നാകെ നിശബ്ദമായ നിമിഷമായിരുന്നു അത്. എന്നാല് ധോണിയെ പുറത്താക്കിയതിന് പിന്നാലെ ഹര്ഷല് കാര്യമായ വിക്കറ്റ് ആഘോഷം നടത്തിയിരുന്നില്ല. ഇതിന് പിന്നിലെ കാരണം തുറന്നുപറയുകയാണ് ഹര്ഷല്. തനിക്ക് അതിയായ ബഹുമാനമുള്ള താരമാണ് എം എസ് ധോണിയെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കിയപ്പോള് കാര്യമായി ആഘോഷിക്കാതിരുന്നതെന്നുമാണ് ഹര്ഷല് പറഞ്ഞത്.

മത്സരത്തില് പഞ്ചാബ് കിങ്സിനെതിരെ 28 റണ്സിന് വീഴ്ത്തി ചെന്നൈ നിര്ണായക വിജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റുചെയ്ത ചെന്നൈ ശ്ചിത 20 ഓവറില് 167 റണ്സ് നേടി.26 പന്തില് 43 റണ്സെടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ടോപ് സ്കോറര്. മറുപടി ബാറ്റിങ്ങില് പഞ്ചാബിനെ 139 റണ്സിന് പിടിച്ചുകെട്ടാന് ചെന്നൈയ്ക്ക് കഴിഞ്ഞു. വിജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച ചെന്നൈ പ്ലേ ഓഫ് പ്രതീക്ഷകള് സജീവമാക്കി.

dot image
To advertise here,contact us
dot image