
ഹൈദരാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന് ടീമിലേക്ക് തിരഞ്ഞെടുത്തതിന് ശേഷമുള്ള ആദ്യ ഐപിഎല് മത്സരത്തില് നിരാശപ്പെടുത്തി സഞ്ജു സാംസണ്. ഹൈദരാബാദിനെതിരായ മത്സരത്തില് മൂന്ന് പന്ത് നേരിട്ട രാജസ്ഥാന് നായകന് ഒരു റണ് പോലുമെടുക്കാതെ മടങ്ങി. രാജസ്ഥാന് ഇന്നിങ്സിന്റെ അഞ്ചാം പന്തില് ഭുവനേശ്വര് കുമാറാണ് സഞ്ജുവിനെ ക്ലീന് ബൗള്ഡാക്കിയത്.
ഹൈദരാബാദ് ഉയര്ത്തിയ 202 റണ്സ് വിജയലക്ഷ്യത്തിലേക്ക് മറുപടി പറയാനിറങ്ങിയ രാജസ്ഥാന് വേണ്ടി വണ് ഡൗണായാണ് സഞ്ജു ഇറങ്ങിയത്. രണ്ടാം പന്തില് ജോസ് ബട്ലറും റണ്ണെടുക്കാതെ പുറത്തായിരുന്നു. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ബട്ലറെ ഭുവനേശ്വര് കുമാര് മാര്കോ ജാന്സന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജു ക്രീസിലെത്തിയത്.
Vintage Bhuvneshwar Kumar 😍
— IndianPremierLeague (@IPL) May 2, 2024
A perfect inswinger to the #RR skipper as he strikes twice in the first over 🎯👌
Watch the match LIVE on @StarSportsIndia and @JioCinema 💻📱#TATAIPL | #SRHvRR | @SunRisers pic.twitter.com/cGcOprREFT
ഭുവനേശ്വറിന്റെ ആദ്യ രണ്ട് പന്തുകള് കരുതലോടെ നേരിട്ട സഞ്ജുവിന് മൂന്നാം പന്തില് പിഴച്ചു. ഭുവനേശ്വർ എറിഞ്ഞ ഒരു ഇന്സ്വിങ്ങറില് സഞ്ജുവിന് മുട്ടുമടക്കേണ്ടിവന്നു. പന്തിന്റെ ദിശ കൃത്യമായി നിര്ണയിക്കാന് കഴിയാതെ വന്ന സഞ്ജുവിന് പന്തുമായി കോണ്ടാക്ട് ഉണ്ടാക്കാന് സാധിച്ചില്ല. ഇതോടെ സഞ്ജുവിന്റെ മിഡില് സ്റ്റംപ് തന്നെ തെറിക്കുകയായിരുന്നു.