'മിഷന്‍ പാസ്ഡ്'; ഒടുവില്‍ റിങ്കുവിന് വീണ്ടും കോഹ്‌ലിയുടെ ബാറ്റ് കിട്ടി, വീഡിയോ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെയാണ് ഈ വീഡിയോയും പങ്കുവെച്ചത്
'മിഷന്‍ പാസ്ഡ്'; ഒടുവില്‍ റിങ്കുവിന് വീണ്ടും കോഹ്‌ലിയുടെ ബാറ്റ് കിട്ടി, വീഡിയോ

ന്യൂഡല്‍ഹി: ഒടുവില്‍ കൊല്‍ക്കത്ത താരം റിങ്കു സിങ്ങിന് വീണ്ടും വിരാട് കോഹ്‌ലിയുടെ ബാറ്റ് കിട്ടി. കോഹ്‌ലി സമ്മാനമായി നല്‍കിയിരുന്ന ബാറ്റ് പൊട്ടിപ്പോയെന്നും പകരം വീണ്ടും ബാറ്റ് വേണമെന്ന് റിങ്കു ആവശ്യപ്പെട്ടതും വാര്‍ത്തയായിരുന്നു. സംഭവത്തില്‍ കോഹ്‌ലി അതൃപ്തി പ്രകടിപ്പിക്കുന്ന രസകരമായ വീഡിയോ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പങ്കുവെച്ചിരുന്നു. ഇപ്പോള്‍ വീണ്ടും റിങ്കുവിന് കോഹ്‌ലി മറ്റൊരു ബാറ്റ് സമ്മാനിച്ചിരിക്കുകയാണ്.

'മിഷന്‍ പാസ്ഡ്'; ഒടുവില്‍ റിങ്കുവിന് വീണ്ടും കോഹ്‌ലിയുടെ ബാറ്റ് കിട്ടി, വീഡിയോ
വിരാട് ഭായി തന്ന ബാറ്റ് പൊട്ടിപ്പോയെന്ന് റിങ്കു, അതിന് ഞാനെന്ത് വേണമെന്ന് കോഹ്‌ലി; വൈറലായി വീഡിയോ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെയാണ് ഈ വീഡിയോയും പങ്കുവെച്ചത്. കൊല്‍ക്കത്ത താരങ്ങള്‍ ഇറങ്ങിവരുന്നതിനിടെ ഒരു ആരാധകന്‍ റിങ്കുവിനോട് ബാറ്റ് ലഭിച്ചോയെന്ന് ചോദിച്ചു. കിട്ടിയെന്ന് പറഞ്ഞ് റിങ്കു അഭിമാനത്തോടെയും സന്തോഷത്തോടെയും ബാറ്റ് ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. 'റിങ്കുവിന് ബാറ്റ് കിട്ടി, നന്ദി വിരാട് ഭായി', എന്ന ക്യാപ്ഷനോടെ കൊല്‍ക്കത്ത പങ്കുവെച്ച വീഡിയോയും ഇപ്പോള്‍ വൈറലാണ്.

നൈറ്റ് റൈഡേഴ്സിനെതിരെ ബെംഗളൂരുവില്‍ വെച്ച് നടന്ന മത്സരത്തിന് ശേഷമാണ് കോഹ്‌ലി റിങ്കുവിന് സ്‌നേഹ സമ്മാനമായി തന്റെ ബാറ്റ് നല്‍കിയത്. പിന്നീട് ബെംഗളൂരുവിനെതിരെ കൊല്‍ക്കത്തയില്‍ വെച്ച് നടന്ന മത്സരത്തിന് മുന്നോടിയായാണ് റിങ്കു ബാറ്റ് പൊട്ടിയെന്നും വീണ്ടും ബാറ്റ് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. അന്ന് കോഹ്‌ലി ദേഷ്യപ്പെട്ടെങ്കിലും മത്സരത്തിന് ശേഷം വീണ്ടും മറ്റൊരു ബാറ്റ് സമ്മാനമായി നല്‍കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com