വമ്പൻ ജയത്തിന്റെ ആഘോഷമില്ല; പന്തിനും സംഘത്തിനും അഭിനന്ദനവുമായി കിംഗ് ഖാൻ

മത്സരത്തില് റിഷഭ് പന്തിന്റെ ബാറ്റിംഗ് പ്രകടനത്തിനിടയിലും ഷാരൂഖ് ഖാൻ അഭിനന്ദനവുമായി എത്തിയിരുന്നു.

dot image

വിശാഖപട്ടണം: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ റിഷഭ് പന്ത് ക്രിക്കറ്റ് ലോകത്തേയ്ക്ക് തിരിച്ചുവന്നിരിക്കുകയാണ്. പഴയ ബാറ്റിംഗ് വിസ്ഫോടനത്തിൽ നിന്ന് പന്തിന് യാതൊരു മാറ്റവുമില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പരാജയപ്പെട്ടപ്പോഴും പന്തിന്റെ പ്രകടനം വേറിട്ടു നിന്നു. പിന്നാലെ കൊൽക്കത്ത ടീം ഉടമയും ബോളിവുഡ് ഹീറോയുമായ ഷാരൂഖ് ഖാൻ നേരിട്ടെത്തി റിഷഭ് പന്തിനെയും സംഘത്തെയും അഭിനന്ദിച്ചു.

മത്സരത്തില് റിഷഭ് പന്തിന്റെ ബാറ്റിംഗ് പ്രകടനത്തിനിടയിലും ഷാരൂഖ് ഖാൻ അഭിനന്ദനവുമായി എത്തിയിരുന്നു. വെങ്കിടേഷ് അയ്യരിനെ കണ്ണടച്ച് സിക്സ് പറത്തിയ പന്തിന്റെ പ്രകടനമാണ് ബോളിവുഡ് ഹീറോയെ കോരിത്തരിപ്പിച്ചത്. സ്കൂപ്പ് മാത്രകയിലുള്ള പന്തിന്റെ ഷോട്ട് ഫൈൻ ലെഗിൽ അതിർത്തിക്കപ്പുറം കടന്നു. കൊൽക്കത്ത ടീം ഉടമ ഷാരൂഖ് ഖാൻ എണീറ്റ് നിന്നാണ് കൈയ്യടിച്ചത്.

106 റൺസിന്റെ കനത്ത തോൽവിയാണ് ഡൽഹി വഴങ്ങിയത്. എങ്കിലും ഡൽഹിക്ക് ആശ്വസിക്കാവുന്ന പ്രകടനം സൂപ്പർ താരം റിഷഭ് പന്തിന്റെ ഭാഗത്ത് നിന്നുണ്ടായി. 25 പന്തിൽ നാല് ഫോറും അഞ്ച് സിക്സും സഹിതം പന്ത് 55 റൺസെടുത്തു.

dot image
To advertise here,contact us
dot image