
വിശാഖപട്ടണം: ഇന്ത്യന് പ്രീമിയര് ലീഗില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടിരിക്കുകയാണ് ഡല്ഹി ക്യാപിറ്റല്സ്. 106 റണ്സിന്റെ കനത്ത തോല്വിയാണ് ഡല്ഹി വഴങ്ങിയത്. കൊല്ക്കത്ത ഉയര്ത്തിയ ഐപിഎല്ലിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയലക്ഷ്യമായ 273 റണ്സിലേക്ക് ബാറ്റുവീശിയ ഡല്ഹി 17.2 ഓവറില് 166 റണ്സിന് ഓള്ഔട്ടാവുകയായിരുന്നു.
കനത്ത പരാജയത്തിന് പിന്നാലെ ഡല്ഹി ക്യാപിറ്റല്സിന് മറ്റൊരു തിരിച്ചടി കൂടി ലഭിച്ചിരിക്കുകയാണ്. കുറഞ്ഞ ഓവര് നിരക്കിന് ക്യാപിറ്റല്സ് ക്യാപ്റ്റന് റിഷഭ് പന്തിന് 24 ലക്ഷം രൂപ പിഴ വിധിച്ചു. സീസണില് രണ്ടാമത്തെ തവണയാണ് പന്തിന് പിഴശിക്ഷ ലഭിക്കുന്നത്. നേരത്തെ ചെന്നൈ സൂപ്പര് കിങ്സിനെതിരായ മത്സരത്തിലും കുറഞ്ഞ ഓവര് നിരക്കിന്റെ പേരില് പന്തിന് 12 ലക്ഷം രൂപ പിഴയൊടുക്കേണ്ടി വന്നിരുന്നു.
If Delhi Capitals gets fine for slow over-rate for one more game 👇
— Johns. (@CricCrazyJohns) April 4, 2024
- Rishabh Pant will be banned for 1 game in IPL 2024. pic.twitter.com/MDtevOaNL9
ഈ സീസണില് രണ്ടാം തവണയും പിഴവ് ആവര്ത്തിച്ചതിനാലാണ് പന്തിന് ഇരട്ടി പിഴ ലഭിക്കാന് കാരണമായത്. ക്യാപ്റ്റന് മാത്രമല്ല പ്ലേയിങ് ഇലവനിലുള്ള എല്ലാ താരങ്ങളും ഇംപാക്ട് പ്ലേയറും പിഴയൊടുക്കണം. മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷം രൂപയോ ഏതാണോ കുറവ് അതാണ് ക്യാപ്റ്റന് ഒഴികെയുള്ള ടീമംഗങ്ങള് പിഴയായി നല്കേണ്ടത്.
ചെന്നൈയെ പൊട്ടിച്ചെങ്കിലും പന്തിന് പണികിട്ടി; 12 ലക്ഷം രൂപ പിഴനൈറ്റ് റൈഡേഴ്സിനെതിരെ ഏറ്റുവാങ്ങിയ പരാജയത്തിലും ഡല്ഹിക്ക് ആശ്വസിക്കാവുന്ന പ്രകടനമാണ് ക്യാപ്റ്റന് റിഷഭ് പന്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. 25 പന്തില് നാല് ഫോറും അഞ്ച് സിക്സും സഹിതം പന്ത് 55 റണ്സെടുത്തു. തുടര്ച്ചയായ രണ്ടാം മത്സരത്തിലാണ് പന്ത് അര്ദ്ധ സെഞ്ച്വറി നേടുന്നത്.