തുടര്വിജയങ്ങള്ക്കിടയിലും ലഖ്നൗവിന് തിരിച്ചടി; ശിവം മാവിക്ക് സീസണിലെ മറ്റു മത്സരങ്ങള് നഷ്ടമാവും

താരത്തിന് പകരക്കാരനെ ലഖ്നൗ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

dot image

ലഖ്നൗ: ഇന്ത്യന് പ്രീമിയര് ലീഗില് തുടര്ച്ചയായ രണ്ടാം വിജയം നേടി മുന്നേറുന്ന ലഖ്നൗ സൂപ്പര് ജയന്റ്സിന് തിരിച്ചടി. ലഖ്നൗവിന്റെ പേസര് ശിവം മാവിക്ക് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളെല്ലാം നഷ്ടമാവും. പരിക്കിനെ തുടര്ന്ന് താരത്തിന് മത്സങ്ങള് നഷ്ടമായെന്ന് ഫ്രാഞ്ചൈസി തന്നെ ഔദ്യോഗികമായി അറിയിച്ചു.

ഈ സീസണില് ഒരു മത്സരത്തില് പോലും മാവിക്ക് കളിക്കാന് അവസരം ലഭിച്ചിരുന്നില്ല. സീസണ് ആരംഭിക്കുന്നതിന് മുന്പ് ലഖ്നൗ സൂപ്പര് ജയന്റ്സിന്റെ പ്രീ സീസണ് ക്യാമ്പിന്റെ ഭാഗമായിരുന്നു മാവി. കഴിഞ്ഞ വര്ഷത്തെ താരലേലത്തില് 6.4 കോടി രൂപയ്ക്കാണ് ശിവം മാവിയെ ലഖ്നൗ തട്ടകത്തിലെത്തിച്ചത്.

മായങ്ക് മാജിക്ക് റീലോഡഡ്; ചിന്നസ്വാമിയില് റോയല് ചലഞ്ചേഴ്സിന് തുടര്പരാജയം

അതേസമയം ശിവം മാവിക്ക് പകരക്കാരനെ ടീം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മാറ്റ് ഹെന്റി, ഷമര് ജോസഫ്, മൊഹ്സിന് ഖാന്, നവീന് ഉള് ഹഖ്, മായങ്ക് യാദവ്, യാഷ് താക്കൂര്, അര്ഷാദ് ഖാന്, യുധ്വീര് സിംഗ് എന്നിവരാണ് ലഖ്നൗവിന്റെ ബൗളിംഗ് ഓപ്ഷനുകള്. നിലവില് മൂന്ന് മത്സരങ്ങളില് നിന്ന് രണ്ട് വിജയവുമായി പോയിന്റ് പട്ടികയില് നാലാം സ്ഥാനത്താണ് എല്എസ്ജി.

dot image
To advertise here,contact us
dot image