ആ പാദങ്ങളിൽ ഒന്ന് തൊടാൻ; റോയൽ ചലഞ്ചേഴ്സ് ബാറ്റിംഗിനിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറി കോഹ്‌ലി ആരാധകൻ

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ആ പാദങ്ങളിൽ ഒന്ന് തൊടാൻ; റോയൽ ചലഞ്ചേഴ്സ് ബാറ്റിംഗിനിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറി കോഹ്‌ലി ആരാധകൻ

ബെം​ഗളൂരു: ഐപിഎൽ സീസണിലെ ആദ്യ വിജയം നേടിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. മത്സരത്തിൽ സൂപ്പർ താരം വിരാട് കോഹ്‌ലി തകർപ്പൻ ഫോമിലായിരുന്നു. 49 പന്തിൽ 77 റൺസ് നേടിയ കോഹ്‌ലിയുടെ ബാറ്റിം​ഗ് റോയൽ ചലഞ്ചേഴ്സിന് വിജയമൊരുക്കി. അതിനിടെ സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒരു ആരാധകൻ ​ഗ്രൗണ്ടിലേക്ക് കടന്നുകയറി.

​ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ആരാധകൻ വിരാട് കോഹ്‌ലിയുടെ കാലിൽ വീണു. ഈ സമയം സുരക്ഷാ ഉദ്യോ​ഗസ്ഥർ ഇയാളെ പിടികൂടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ആ പാദങ്ങളിൽ ഒന്ന് തൊടാൻ; റോയൽ ചലഞ്ചേഴ്സ് ബാറ്റിംഗിനിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറി കോഹ്‌ലി ആരാധകൻ
ശുഭ്മൻ ക്യാപ്റ്റാനാകുന്നത് ആദ്യം!; തനിക്ക് അങ്ങനെ തോന്നുന്നില്ലെന്ന് സായി കിഷോർ

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. ശിഖർ ധവാൻ 45 റൺസെടുത്ത് ടോപ് സ്കോററായി. മറുപടി ബാറ്റിം​ഗിൽ 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ബെം​ഗളൂരു ലക്ഷ്യത്തിലെത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com