'അടിച്ചുതകർക്കാനായിരുന്നു എന്റെ തീരുമാനം, സഞ്ജു തടഞ്ഞു'; റിയാൻ പരാഗ്

സഞ്ജു മറുവശത്ത് ഇല്ലായിരുന്നുവെങ്കിൽ ആദ്യം തന്നെ താൻ വലിയ ഷോട്ടുകൾക്ക് ശ്രമിക്കുമായിരുന്നു.

'അടിച്ചുതകർക്കാനായിരുന്നു എന്റെ തീരുമാനം, സഞ്ജു തടഞ്ഞു'; റിയാൻ പരാഗ്
dot image

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാന് വേണ്ടി നിർണായക പ്രകടനം നടത്തിയ താരമാണ് റിയാൻ പരാഗ്. 29 പന്തിൽ 43 റൺസെടുത്ത താരം സഞ്ജു സാംസണിന് കരുത്തേകി. ഒരു ഫോറും മൂന്ന് സിക്സും ഉൾപ്പെടുന്നതായിരുന്നു പരാഗിന്റെ ഇന്നിംഗ്സ്. എന്നാൽ ഇത്ര റൺസ് അടിക്കാൻ തന്നെ സഹായിച്ചത് സഞ്ജു സാംസൺ എന്ന് വെളിപ്പെടുത്തുകയാണ് താരം.

ആദ്യമൊക്കെ സിംഗിളുകൾ എടുത്താണ് താനും സഞ്ജുവും മുന്നേറിയത്. താനൊരു സിക്സ് അടിക്കട്ടേയെന്ന് സഞ്ജുവിനോട് ചോദിച്ചു. എന്നാൽ പലതവണ ചോദിച്ചിട്ടും തന്നെ സഞ്ജു തടയുകയാണ് ചെയ്തത്. ഈ വിക്കറ്റിൽ റൺസ് നേടാൻ ബുദ്ധിമുട്ടാണെന്നായിരുന്നു റോയൽ ക്യാപ്റ്റൻ മറുപടി നൽകിയത്.

ഇനിയുള്ള മത്സരങ്ങളിൽ പതിരാനയോ മുസ്തഫിസൂറോ? ചെന്നൈ ബൗളിംഗ് കോച്ചിന്റെ മറുപടി

സഞ്ജു മറുവശത്ത് ഇല്ലായിരുന്നുവെങ്കിൽ ആദ്യം തന്നെ താൻ വലിയ ഷോട്ടുകൾക്ക് ശ്രമിക്കുമായിരുന്നു. അത് ഒരുപക്ഷേ എന്റെ വിക്കറ്റ് നഷ്ടപ്പെടുത്തുമായിരുന്നു. മോശം പ്രകടനമാണെങ്കിൽ നാളെ അവസരം ലഭിച്ചേക്കില്ല. സഞ്ജു പറയുന്നത് അനുസരിച്ചതിനാൽ മൂന്നാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർക്കാനും തനിക്കും സഞ്ജുവിനും സാധിച്ചെന്നും പരാഗ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image