ഓരേ താരങ്ങൾ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടി; റെക്കോർഡുകൾ ലങ്കയിലേക്ക്

രണ്ടാം ഇന്നിം​ഗ്സിൽ ഇരുവരും 173 റൺസ് കൂട്ടിച്ചേർത്തു.
ഓരേ താരങ്ങൾ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടി; റെക്കോർഡുകൾ ലങ്കയിലേക്ക്

സിൽഹെറ്റ്: ബം​ഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്ക മികച്ച ലീഡിലേക്ക്. സെഞ്ച്വറി നേടിയ ധനഞ്ജയ ഡി സിൽവ, കാമിൻഡു മെൻഡിൻസ് എന്നിവരുടെ കരുത്തിലാണ് ലങ്ക കുതിക്കുന്നത്. ഇരുവരും ആദ്യ ഇന്നിം​ഗ്സിലും സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരുന്നു. ധനഞ്ജയ സെഞ്ച്വറി നേടിയതോടെ 10 വർഷത്തിന് ശേഷമാണ് ശ്രീലങ്കൻ ക്രിക്കറ്റിലെ ഒരു താരം രണ്ട് ഇന്നിം​ഗ്സിലും സെഞ്ച്വറി നേടുന്നത്.

ആദ്യ ഇന്നിം​ഗ്സിൽ ഇരുവരും 102 റൺസ് വീതമാണ് നേടിയത്. ഇരുവരും ചേർന്ന ആറാം വിക്കറ്റിൽ 202 റൺസാണ് പിറന്നത്. രണ്ടാം ഇന്നിംഗ്സിൽ ധനഞ്ജയ ഡി സിൽവ 108 റൺസെടുത്ത് പുറത്തായി. സെഞ്ച്വറി തികച്ച കാമിൻഡു മെൻഡിൻസ് ക്രീസിൽ തുടരുകയാണ്. രണ്ടാം ഇന്നിം​ഗ്സിൽ ഇരുവരും 173 റൺസ് കൂട്ടിച്ചേർത്തു.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ‌ മൂന്നാമത്തെ തവണയാണ് ഒരോ താരങ്ങൾ തന്നെ രണ്ട് ഇന്നിം​ഗ്സിലും 150ലധികം റൺസിന്റെ കൂട്ടികെട്ടുണ്ടാക്കുന്നത്. മത്സരത്തിൽ ലങ്കൻ ലീഡ് 450 കടന്നിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com