ആന്ദ്രേ റസ്സൽ പ്രതിഭാസം; കൊൽക്കത്ത സഹതാരത്തെ പ്രകീർത്തിച്ച് ഫിൽ സാൾട്ട്

രമൺദീപ് സിം​ഗിനെയും സാൾട്ട് അഭിനന്ദിച്ചു.
ആന്ദ്രേ റസ്സൽ പ്രതിഭാസം; കൊൽക്കത്ത സഹതാരത്തെ പ്രകീർത്തിച്ച് ഫിൽ സാൾട്ട്

കൊൽക്കത്ത: സൺറൈസേഴ്സിനെതിരായ മത്സരത്തിൽ കൊൽക്കത്തയെ മികച്ച സ്കോറിലെത്തിച്ചത് ആന്ദ്രേ റസ്സലിന്റെ പോരാട്ടമാണ്. 25 പന്ത് നേരിട്ട റസ്സൽ 64 റൺസെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് ഫോറും ഏഴ് സിക്സും സഹിതമാണ് വെസ്റ്റ് ഇൻഡീസ് താരത്തിന്റെ വെടിക്കെട്ട് നടന്നത്. പിന്നാലെ റസ്സലിനെ പ്രകീർത്തിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സഹതാരം ഫിൽ സാൾട്ട്.

മത്സരത്തിൽ താൻ നന്നായി കളിച്ചെങ്കിലും ടീം സ്കോർ 100 കടന്നപ്പോൾ പുറത്തായി. റസ്സൽ ഇക്കാലത്തെ മികച്ച ആക്രമണ ബാറ്ററാണ്. റസ്സലിന്റെ ഇന്നലത്തെ ബാറ്റിം​ഗ് അവിശ്വസനീയമാണ്. അത് കാണുവാൻ ഏറെ മനോഹരമായിരുന്നു. റസ്സലിന്റെ വെടിക്കെട്ട് തന്നെ അതിശയിപ്പിച്ചിട്ടില്ലെന്നും സാൾട്ട് വ്യക്തമാക്കി.

ആന്ദ്രേ റസ്സൽ പ്രതിഭാസം; കൊൽക്കത്ത സഹതാരത്തെ പ്രകീർത്തിച്ച് ഫിൽ സാൾട്ട്
കളിക്കാനും ജയിക്കാനും ആഗ്രഹം വേണം; ഇന്റർ മയാമി താരങ്ങളെ വിമർശിച്ച് പരിശീലകൻ
ആന്ദ്രേ റസ്സൽ പ്രതിഭാസം; കൊൽക്കത്ത സഹതാരത്തെ പ്രകീർത്തിച്ച് ഫിൽ സാൾട്ട്
'ക്രിക്കറ്റ് ചരിത്രത്തിലെ വിലയേറിയ താരം'; മിച്ചൽ സ്റ്റാർകിന് പരിഹാസം

ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത രമൺദീപ് സിം​ഗിനെയും സാൾട്ട് അഭിനന്ദിച്ചു. രമൺദീപ് തന്റെ സമ്മർദ്ദം കുറച്ചു. ഞങ്ങൾ ഒരുമിച്ച് ബാറ്റ് ചെയ്തപ്പോൾ രമൺദീപിലെ പ്രതിഭയെ കാണാൻ സാധിച്ചുവെന്നും ഇം​ഗ്ലണ്ട് താരം പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com